സിനിമാതാരങ്ങളുടെ വിവാഹം എന്നത് ആരാധകര്‍ക്ക് എന്നും ആഘോഷിക്കാനുള്ള ഒന്നാണ്. പക്ഷേ ചില ഗോസിപ്പുകളും വരാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത് കീര്‍ത്തി സുരേഷിന്റെ വിവാഹമാണ്. ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പലതവണ വേട്ടയാടിയ വ്യക്തിയാണ് കീര്‍ത്തി സുരേഷ്. അതുകൊണ്ടുതന്നെ ഇതും സത്യമാണോ എന്ന് നമുക്ക് പരാമര്‍ശിക്കാന്‍ കഴിയില്ല. കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ വ്യവസായിയും രാഷ്ട്രീയത്തില്‍ ഇടപെടുന്ന വ്യക്തിയുമായിട്ടാണ് കീര്‍ത്തിയുടെ വിവാഹാലോചനയെന്നാണ് ഗോസിപ്പ് പരക്കുന്നത്. വീട്ടുകാര്‍ തമ്മില്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ ഇതുവരെ വിവാഹ വാര്‍ത്തകളെ കുറിച്ച് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം പ്രശസ്ത കോളിവുഡ് സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെ വിവാഹം കഴിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത കീര്‍ത്തിയും കുടുംബവും ഇക്കാര്യം തള്ളിയതോടെ അഭ്യൂഹങ്ങള്‍ക്ക് തിരശ്ശീല വീണു. മുന്‍പ് കീര്‍ത്തി നല്‍കിയ അഭിമുഖത്തില്‍ വിവാഹവാര്‍ത്തകളെ കുറിച്ച് താരം പ്രതികരിക്കുകയുണ്ടായി. ഈ കേള്‍ക്കുന്നതെല്ലാം ഗോസിപ്പാണ്, ഞാന്‍ എപ്പോഴെങ്കിലും വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍, അതിനെക്കുറിച്ച് എല്ലാവരോടും പറയുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും. എന്റെ വിവാഹത്തെക്കുറിച്ച് കേള്‍ക്കുന്ന ഗോസിപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇപ്പോള്‍ എന്റെ ജോലിയില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഉടനെ വിവാഹം കഴിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് അന്ന് കീര്‍ത്തി പറഞ്ഞത്.
വിവാഹസങ്കല്‍പ്പത്തെ കുറിച്ച് കീര്‍ത്തി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. കല്യാണത്തിന് എന്നെ കാണാന്‍ അടിപൊളിയായിരിക്കണം. വിപണിയിലെ ലേറ്റസ്റ്റ് ട്രെന്‍ഡ് എന്താണെന്ന് നോക്കി അതിനനുസരിച്ചായിരിക്കും കാര്യങ്ങള്‍ ചെയ്യുന്നത്. പ്രണയ വിവാഹത്തോടാണ് എനിക്ക് താല്‍പര്യം.അതേ സമയം ടൊവിനോ തോമസ് നായകനായി എത്തിയ വാശി എന്ന മലയാളം ചിത്രമാണ് അവസാനമായി പുറത്ത് ഇറങ്ങിയത്. അഭിഭാഷക ആയാണ് കീർത്തി സുരേഷ് വാശി എന്ന സിനിമയിൽ അഭിനയിച്ചത്. അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ മികച്ച വേഷമാണ് കീര്‍ത്തി കൈകാര്യം ചെയ്തത്. ഇതിന് നിരവധി പ്രേക്ഷക സ്വീകാര്യതയും ലഭിച്ചു. രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
Recent Comments