കീര്‍ത്തി സുരേഷിന്റെ കുഞ്ഞിന് മൂന്ന് വയസ്സ്; പിറന്നാള്‍ ആഘോഷമാക്കി താരം

തെന്നിന്ത്യയിലെ പ്രശസ്ത താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തിലും തെലുങ്കിലും തമിഴിലുമായി താരത്തിന് നിരവധി ആരാധകരാണുള്ളത്.മലയാളത്തില്‍ ബാലതാരമായിട്ട് എത്തിയ താരം ഗീതാജഞലി എന്ന ചിത്രത്തിലൂടെയാണ് നായികയായി ഉയരുന്നത്. പിന്നീട് ദീലീപ് ചിത്രമായ റിങ്മാസ്റ്ററില്‍ അഭിനയിച്ച താരം തമിഴിലേക്ക് ചേക്കേറുകയായിരുന്നു.

https://www.instagram.com/p/CMG4vB8JEJZ/?utm_source=ig_web_copy_link

തമിഴിലും തെലുങ്കിലുമായി താരം നിരവധി ചിത്രങ്ങളാണ് ചെയ്തത്. ഒരുപിടി ചിത്രങ്ങള്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇതിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ തന്റെ കുഞ്ഞിന് പിറന്നാള്‍ ആശംസ നേര്‍ന്ന് രംഗത്ത് വന്നിരിക്കുകയാണ് കീര്‍ത്തി.

KEERTHY SURESH

എന്റെ കുട്ടി മൂന്ന് വയസ്സിലേക്ക് കടന്നിരിക്കുന്നു. പിറന്നാള്‍ ആശംസകള്‍ എന്നാണ് താരം തന്റെ പട്ടിക്കുട്ടിയെ ചുംബിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്. ചിത്രത്തോട് ഒപ്പം താരം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

KEERTHY SURESH

‘കുഞ്ഞിന് മൂന്ന് വയസ്സായി. തന്നെക്കാള്‍ അധികം മറ്റൊന്നിനെ ഇഷ്ടപ്പെടുന്ന വര്‍ഗ്ഗമാണ് നായകള്‍ എന്ന് എല്ലാവരും പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തില്‍ നീ വന്നതോടെ ആ പറഞ്ഞതിനോട് എനിക്ക് പൂര്‍ണ യോജിപ്പ് ആണ്.

വരുന്നവരും കാണുന്നവരും എല്ലാം നിന്റെ ഭംഗിയില്‍ വീണു പോകുന്നു.എനിക്ക് സങ്കല്‍പിക്കാന്‍ കഴിയാവുന്നതിലും അപ്പുറം സ്‌നേഹം നിന്റെ കുഞ്ഞു ഹൃദയത്തിലുണ്ട്. വളരെ ഊഷ്മളമാണത്. നല്ലതും ചീത്തയുമായ എന്റെ ദിവസങ്ങളിലെല്ലാം നീ എന്നില്‍ സന്തോഷം നിറയ്ക്കുന്നു.- എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

താരത്തിന്റെ കുഞ്ഞിന്റെ പിറന്നാള്‍ ആരാധകരും ആഘോഷമാക്കിയിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

KEERTHY SURESH