HomeEntertainmentജന്മദിനാശംസകള്‍ കാവ്യ... നിന്നെ മനസിലാക്കുന്ന മനുഷ്യര്‍ കുറവാണെങ്കിലും അങ്ങനെയുള്ളവരുണ്ടെന്ന് അറിയിക്കട്ടെ; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ആരാധകന്‍

ജന്മദിനാശംസകള്‍ കാവ്യ… നിന്നെ മനസിലാക്കുന്ന മനുഷ്യര്‍ കുറവാണെങ്കിലും അങ്ങനെയുള്ളവരുണ്ടെന്ന് അറിയിക്കട്ടെ; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ആരാധകന്‍

ബാലതാരമായി സിനിമയിലെത്തിയ താരമാണ് കാവ്യമാധവന്‍. മലയാള സിനിമയിലെ മുഖശ്രീയുള്ള നായിക എന്ന് ആരാധകര്‍ വിളിച്ച ആ കാവ്യ സൗന്ദര്യത്തെ പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ നിരവധി തവണ വന്നപ്പോഴും ആത്മധൈര്യത്തിന്റെ നേര്‍ സാക്ഷ്യമായി കാവ്യാമാധവന്‍ നിന്നു. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും സന്തോഷകരമായ കുടുംബജീവിതം ആസ്വദിക്കുകയാണ് താരം രണ്ടാം വിവാഹത്തിന് ശേഷമാണ് കാവ്യ അഭിനയത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നു.

ദിലീപുമായുള്ള കാവ്യ മാധവന്റെ വിവാഹം 2016 ല്‍ കഴിഞ്ഞതോടെയാണ് കാവ്യ മാധവനെതിരെ സൈബര്‍ ആക്രമണവും വിവാദങ്ങളും വന്ന് തുടങ്ങിയത്.  കഴിഞ്ഞ ദിവസം കാവ്യയുടെ പിറന്നാളായിരുന്നു. താരത്തെ കുറിച്ച് ഒരു ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

‘ഇന്ന് കാവ്യ മാധവന്റെ പിറന്നാളാണ്. ഒരുപാട് പേര്‍ അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നു.

അവര്‍ തിരിച്ച് ഒരു നന്ദി എങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ ഇടുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊരു കാരണമുണ്ട്. കേരളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണം നേരിട്ട സ്ത്രീകളുടെ പട്ടികയില്‍ അവരുണ്ട് എന്നത് തന്നെയാണ് അങ്ങനെ വിശ്വസിക്കാന്‍ കാരണം.

അവര്‍ അവസാനമായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത് മൂന്നുവര്‍ഷം മുമ്പ് 2019 ഡിസംബര്‍ 25നാണ്. അതിന് കീഴില്‍ ‘നീ മഞ്ജുവിന്റെ ജീവിതം തകര്‍ത്തവളല്ലേ’ എന്നൊക്കെ കമന്റിട്ട് ആള്‍ക്കൂട്ടം അരങ്ങുവാഴുകയാണ്. മറ്റൊരു വ്യക്തിയുടെ ജീവിതം തകര്‍ത്തുവെന്ന് നിങ്ങള്‍ ആരോപിക്കുന്ന കാവ്യ മാധവനെ കൂടി നോക്കണം.’

‘അവരുടെ ആദ്യ വിവാഹമോചന ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക… കൊടിയ ജാതി വിവേചനം ഭര്‍തൃഗ്രഹത്തില്‍ അവര്‍ അനുഭവിക്കേണ്ടി വന്നുവെന്ന്. കോവിഡ് കാലത്ത് പോലും ചികിത്സയ്ക്ക് ബുദ്ധിമുട്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റവും കുറവുള്ള കാസര്‍ഗോഡ് പോലെ ഒരു സ്ഥലത്ത് നിന്ന് മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിക്ക് കൊടിയ ജാതി വിവേചനം അനുഭവിക്കേണ്ടി വന്നു എന്നത് എത്ര നിസാരമായിട്ടാണ് മലയാളി കണ്ടത്..സ്വന്തം കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പമൊരു ചിത്രം ഒരു പ്രമുഖ വനിതാ മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ ഈ നാട്ടിലെ മനുഷ്യര്‍ മുഴുവന്‍ എന്ത് പുകിലായിരുന്നു. സ്വന്തം മകളുടെ പേരില്‍ വ്യാജ വാര്‍ത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോള്‍ നൊന്ത ഒരമ്മ അവരിലുണ്ടെന്ന് നമ്മള്‍ക്ക് മനസിലാകുമോ?. ഈ നാട്ടിലെ സ്ത്രീപക്ഷ സിംഹങ്ങള്‍ക്ക് അതിലൊരു വേദനയും തോന്നാത്തത് എന്തുകൊണ്ടാണ്?. ദിലീപ് നിരപരാധിയാണ് എന്ന വിധി വരുമെന്ന് നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.’

‘ആ വിധിയുടെ കൂടെ നന്ദി പറഞ്ഞ് ഒരു പോസ്റ്റ് എഴുതാന്‍ കാവ്യ മാധവനും കഴിയട്ടെ. അതിന് അവര്‍ക്ക് ആയുസ് ഉണ്ടാകട്ടെ. ജന്മദിനാശംസകള്‍ കാവ്യാ… നിന്നെ മനസിലാക്കുന്ന മനുഷ്യര്‍ കുറവാണെങ്കിലും അങ്ങനെയുള്ളവരുണ്ടെന്ന് അറിയിക്കട്ടെ. ജന്മദിനാശംസകള്‍…’ എന്നായിരുന്നു സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ്. ഇപ്പോള്‍ ആ കുറിപ്പ് വൈറലായി കൊണ്ടിരിക്കുകയാണ്.

Most Popular

Recent Comments