പ്രശസ്ത നടിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി; ഞെട്ടലില്‍ സിനിമ ലോകം

ഹൈദരാബാദ്: സിനിമ-സീരിയല്‍ താരം സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നടിയുടെ ഫ്‌ളാറ്റിലാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്.

നടിയെ ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്‌ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.

സൗജന്യയുടെ ഫ്‌ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ഉത്തരവാദി താന്‍ മാത്രമാണ് ഉത്തരവാദി എന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.

മറ്റ് ആരും ഉത്തരവാദികള്‍ അല്ലെന്നും അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്നും കുറിപ്പില്‍ പറയുന്നു. കന്നഡ നടിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് സൗജന്യ

നടിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് കന്നട സിനിമ ലോകം. ഇങ്ങനെ ഒരു പ്രവര്‍ത്തി നടിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ആത്മഹത്യ ചെയ്യാന്‍ പാകത്തിന് എന്താണ് സൗജന്യയ്ക്ക് പ്രശ്‌നമെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ സിനിമ മേഖലയില്‍ നിന്നും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനം പ്രതി ഉയര്‍ന്ന് വരികയാണ്.