HomeEntertainmentമോഹന്‍ലാലിന്റെ സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്, അതിനൊരു കാരണവുമുണ്ട്

മോഹന്‍ലാലിന്റെ സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്, അതിനൊരു കാരണവുമുണ്ട്

പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടേയും മകളാണ് കല്യാണി. 2017ല്‍ പുറത്തിറങ്ങിയ ഹലോ എന്ന തെലുങ്ക് ചിത്രത്തില്‍ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. വരനെ ആവശ്യമുണ്ട്,മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. പ്രധാനമായും തെലുങ്ക്,കന്നട,മലയാളം എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.

ഇപ്പോള്‍ സിനിമകളെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. മോഹന്‍ലാല്‍ ചിത്രങ്ങളാണ് താന്‍ കൂടുതലായും കാണാറെന്ന് കല്യാണി പറയുന്നു. ലാലങ്കിളിന്റെ സിനിമകളാണ് കൂടുതല്‍ കാണാറുള്ളത്. ചിലപ്പോള്‍ ഫാമിലീസ് തമ്മില്‍ കണക്ഷന്‍ ഉള്ളത് കൊണ്ടാവും. മാത്രമല്ല അച്ഛന്റെ സിനിമ എന്തായാലും പോയി കാണണമല്ലോ. അച്ഛന്റെ സിനിമയേക്കാള്‍ ഇഷ്ടം സത്യന്‍ അങ്കിളിന്റെ സിനിമകളാണ്. നാടോടിക്കാറ്റ് എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയാണ് കല്യാണി പറയുന്നു. അച്ഛന്‍ തന്റെ എല്ലാ സിനിമകളും കാണാറുണ്ടെന്നും വിമര്‍ശനം നടത്താറുണ്ടെങ്കിലും അച്ഛന്‍ തന്റെ ഫാനാവുന്നുണ്ടെന്ന് കല്യാണി. നേരത്തെ പറഞ്ഞിരുന്നു. അച്ഛന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കണ്ടത് തേന്‍മാവിന്‍ കൊമ്പത്താണെന്നും കല്യാണി പറഞ്ഞിരുന്നു. സിനിമയിലെ കാര്‍ത്തുമ്പി തന്റെ പ്രിയപ്പെട്ട കഥാപാത്രമാണ്. കിലുക്കവും താനേറെ തവണ കണ്ടിട്ടുണ്ടെന്നും കല്യാണി പറഞ്ഞു.

കല്യാണി പ്രിയദര്‍ശന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന തല്ലുമാല ഓഗസ്റ്റ് 12 നാണ് റിലീസ് ചെയ്യുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ലുക്മാന്‍ അവറാന്‍, ബിനു പപ്പു എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതിയ ചിത്രമായ തല്ലുമാലയില്‍ വ്ലോഗര്‍ ബി പാത്തു എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമയാണ് തല്ലുമാലയെന്ന് നടി പറയുന്നു. തന്റെ സ്വഭാവത്തില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ബി പാത്തുവെന്നും കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും കല്യാണി തുറന്നു പറഞ്ഞു.അഭിനയിച്ച സിനിമകളിൽ എല്ലാം തന്നെ കല്യാണി മികവ് പുലർത്തി.

 

Most Popular

Recent Comments