ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ എബ്രഹാം മലയാളത്തിലേക്ക്; ഒപ്പം നടി അനശ്വര രാജനും, ഏത് സിനിമയിലൂടെ എന്ന് അറിയാമോ

ബോളിവുഡ് സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ ജോണ്‍ എബ്രഹാം. മോഡലിങ്ങ് രംഗത്തു നിന്ന് മ്യൂസിക്ക് ആല്‍ബത്തിലും പിന്നീടി സിനിമയിലും എത്തുകയായിരുന്നു. 2003-ല്‍ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.

നിരവധി മലയാളി ആരാധകരാണ് താരത്തിനുള്ളത്. ജോണ്‍ എബ്രഹാം സിനിമകള്‍ കാണാത്ത മലയാളികള്‍ വളരെ ചുരുക്കമായിരിക്കും. ഇപ്പോഴിതാ മലയാളികളുടെ പ്രിയ ബോളിവുഡ് താരം മലയാള സിനിമയിലേക്ക് എത്തുകയാണ്. എന്നാല്‍ അഭിനേതാവായിട്ടല്ല എത്തുന്നത്. മറിച്ച് നിര്‍മ്മാതാവിന്റെ വേഷത്തിലാണ് താരം മലയാളത്തിലേക്ക് എത്തുന്നത്.

മൈക്ക് എന്ന ചിത്രമാണ് താരം നിര്‍മ്മിക്കുന്നത്. വിഷ്ണു പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാഗതാനായ രഞ്ജിത്ത് സജീവന്‍, അനശ്വര രാജന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. ആഷിക് അക്ബര്‍ അലിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

ജെഎ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിറാം, സിനി അബ്രഹാം എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. മൈസൂരിലാണ് ഷൂട്ടിങ് നടക്കുന്നത്. കട്ടപ്പന, വൈക്കം, ധര്‍മ്മശാല എന്നിവിടങ്ങളാണ് മറ്റു പ്രധാന ലൊക്കേഷനുകള്‍. രണദേവ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.