കറുത്ത ഗൗണിൽ ഗ്ലാമറസ്സായി ജാൻവി കപൂർ!

പുതുപുത്തൻ വസ്ത്രധാരണത്തിലൂടെ സമൂഹമാധ്യമങ്ങളിൽ ആരാധകരെ വിസ്മയിപ്പിക്കുന്നതിൽ ജാൻവി കപൂർ എന്നും മുന്നിലാണ്. ജാൻവിയുടെ ഓരോ പോസ്റ്റും ആരാധകർക്ക് ആഘോഷമണിപ്പോൾ. അത്തരത്തിൽ ഒരു പുത്തൻ ഗെറ്റപ്പിലുള്ള ചിത്രം താരമിപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഒരു ബ്ലാക്ക് കളർ ഹൈ സ്ലിറ്റ് ഗൗണിലാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ! ഒരുപക്ഷേ എനിക്കിഷ്ടമായിരിക്കാം ഈ ഗെറ്റപ്പ് ‘, എന്ന അർഥം വരുന്നരീതിയിൽ “മസ്റ്റ് ബീ ലൗ ഓൺ ദി ബ്രെയിൻ’ എന്നൊരു ക്യാപ്‌ഷനും താരം പോസ്റ്റിനുതാഴെ എഴുതിയിട്ടുണ്ട്.

നിരവധി സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുകളുമായി എത്തിയത്. വളരെ മികച്ച അഭിപ്രായമാണ് കമെന്റ് ബോക്സിൽ ആരാധകർ പങ്കുവയ്ക്കുന്നത്. ഇതാദ്യമായല്ല താരം വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിക്കുന്നത്. അടുത്തിടെ താരം 5000 രൂപയുടെ ബീജ് മിനി ഡ്രസ്സ്‌ ധരിച്ചിട്ട പോസ്റ്റ്‌ ഏറെ ശ്രദ്ധ നേടിയിരുന്നു, ഒപ്പം സോഷ്യൽ മീഡിയയിൽ വയറലാവുകയും ചെയ്തു. 2018 ൽ ധടക്ക് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് താരം തന്റെ കരീയർ ആരംഭിച്ചത്. ചിത്രം ഏറെ ശ്രദ്ധ നേടുകയും ജാൻവി – ഇഷാൻ കോമ്പോ വളരെ ശ്രദ്ധിക്കപെടുകയും ചെയ്തു. റൂഹി, ഗഞ്ചൻ സാക്സന: ദി കാർഗിൽ ഗേൾ തുടങ്ങിയ താരത്തിന്റെ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി. അഭിനേതാക്കളായ ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകളായി 1997 ൽ ജനിച്ച ജാൻവി തന്റെ കുടുംബത്തിന്റെ പാരമ്പര്യ സിനിമാ ജീവിതത്തിലേയ്ക്ക് കടക്കുകയായിരുന്നു 2018 ൽ ധടക്കിലൂടെ. തന്റെ അമ്മയുടെ മരണം ഏറെ വിഷാദത്തിലാക്കിയെങ്കിലും താരം വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ പ്രകാരം ജാൻവിയുടെ അച്ഛൻ ബോണി കപൂർ നിർമ്മിക്കുന്ന ബിഗ്‌ ബജറ്റ് തമിഴ് ചിത്രമായ വലിമൈ ൽ താരം മുഖ്യവേഷത്തിൽ എത്തുന്നു എന്നുള്ളതാണ്. തല അജിത് കുമാറാണ് വലിമൈ ൽ നായകനായെത്തുന്നത്. യുവാൻ ശങ്കർ രാജ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംവിധാനം എച്ച്. വിനോദാണ്. ഗുഡ്ലക്ക് ജെറി, ബോംബെ ഗേൾ, ദോസ്താനാ 2, രണഭൂമി എന്നിവയാണ് താരത്തിന്റെ അണിയറയിലൊരുങ്ങുന്ന മറ്റു ചിത്രങ്ങൾ.