ഇന്ത്യൻ സിനിമയെ മുഴുവൻ ഒരൊറ്റ ഓസ്കാർ നോമിനേഷൻ കൊണ്ട് ഞെട്ടിച്ചു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട്

ഇന്ത്യൻ സിനിമയിൽ നിന്ന് ആദ്യമായി ഈ വർഷത്തെ ഓസ്കാർ നോമിനേഷനിലേക് ഇടം നേടി ജല്ലിക്കെട്ട് , മലയാള സിനിമയിലെ ഏറ്റവും മികച്ച സംവിധായകന്മാരുടെ ലിസ്റ്റ് എടുത്താൽ അതിൽ മുന്നിൽ തന്നെ ഉണ്ടാവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ പേര് ! ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തു ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ചു ഫ്രൈഡേ ഫിലിം ഹൗസ് നിർമിച്ചു റിലീസ് ചെയ്തു കഴിഞ്ഞ വര്ഷം 2019 ൽ ഒക്ടോബർ നാലിന് റിലീസ് ചെയ്ത ചിത്രമാണ് ജല്ലിക്കെട്ട് , റിലീസിന് മുൻപും റിലീസിന് ശേഷവും ഒരുപാട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ് ജല്ലിക്കെട്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ജല്ലിക്കെട്ടെന്ന് നിസ്സംശയം പറയാം ,ഇടുക്കിയിൽ ആണ് ചിത്രം മുഴുവനായും ഷൂട്ട് ചെയ്തിരിക്കുന്നത് ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായകൻ , ചിത്രത്തിന് തിയേറ്ററുകളിലും വൻ വരവേൽപ്പ് തന്നെയാണ് കിട്ടിയത് , സോഷ്യൽ മീഡിയയിലും ഒരുപാട് ശ്രദ്ധ പിടിച്ചു പറ്റിയ 2019 ലെ ചുരുക്കം മലയാള സിനിമകളിൽ ഒന്ന് കൂടിയാണ് ജെല്ലിക്കെട്ട്

ഇന്ന് ഇപ്പോൾ ഈ വർഷത്തെ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഓസ്കാർ നോമിനേഷനിൽ തിരഞ്ഞെടുത്തിരിക്കുന്നു ഈ മലയാള ചിത്രം , ഇത് എല്ലാ മലയാള സിനിമ പ്രേമികൾക്കും അഭിമാന നിമിഷം തന്നെയാണ് ഇത് മികച്ച ഇന്റർനാഷണൽ ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിൽ ആണ് ജെല്ലിക്കെട്ട് ഇടം നേടിയത് , ഏപ്രിൽ 25 , 2021 നാണ് 93ആമത് ഓസ്‌കാർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്.