സുകുമാരന്‍, മല്ലിക സുകുമാരന്‍, പൃഥ്വിരാജ്, ഇന്ദ്രജിത്ത് ഈ പേരുകള്‍ മലയാള സിനിമയ്ക്ക് എന്നും ഒരുപിടി നല്ല ഓര്‍മ്മകള്‍ നല്‍കിയ താരങ്ങളാണ്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും ഇതേ തിളക്കത്തോടെ തന്നെ മലയാളി മനസ്സുകളില്‍ എന്നും നിലനില്‍ക്കുന്ന താരങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഈ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ ഒരു താരകുടുംബം തന്നെയാണ്. മലയാളത്തിലെ ഏറ്റവും മികച്ച നിരവധി കഥാപാത്രങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും നല്‍കിയത്. മുന്‍നിര നായകന്മാരില്‍ ഇവരുടെ പേരുകള്‍ എക്കാലവും ഉണ്ടാകും. തന്മയത്വത്തോടെയുള്ള അഭിനയ കഴിവാണ് ഇന്ദ്രജിത്തിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. ഏത് കഥാപാത്രവും ഏറ്റവും മികച്ചതാക്കാന്‍ ഇന്ദ്രജിത്ത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ഈയടുത്ത് റിലീസായ പത്താം വളവ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് മികച്ച കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.
സിനിമയിലേക്കുള്ള ഇന്ദ്രജിത്തിന്റെ കടന്നുവരവ് വില്ലന്‍ വേഷത്തിലൂടെയായിരുന്നു. 2002 ല്‍ പുറത്ത് വന്ന ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന സിനിമയിലൂടെ തുടക്കം. എന്നാല്‍ ‘മീശമാധവനി’ലൂടെയാണ് ഇന്ദ്രജിത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ചിത്രത്തില്‍ ‘ഈപ്പന്‍ പാപ്പച്ചി ‘എന്ന വില്ലന്‍ കഥാപാത്രത്തിന് ഇന്ദ്രജിത്ത് സ്വതസിദ്ധമായ ശൈലിയില്‍ മിഴിവേകി. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങള്‍ നടനെ തേടിയെത്തി. സീരിയസ് വേഷങ്ങള്‍ മാത്രമല്ല കോമഡിയും വഴങ്ങുമെന്ന് ഇന്ദ്രജിത്ത് നിരവധി അവസരങ്ങളില്‍ തെളിയിച്ചിട്ടുണ്ട്. ഏത് റോളും അഭിനയിച്ച് ഫലിപ്പിക്കാന്‍ പാടവമുള്ള ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.
ഫെയ്‌സ്ബുക്കില്‍ ഇന്ദ്രജിത്ത് പങ്കുവെച്ച പോസ്റ്റ് ആരാധകര്‍ക്കിടയില്‍ വീണ്ടും പ്രചാരം നേടുകയാണ്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രണയദിനത്തില്‍ പങ്കുവെച്ച ചിത്രവും അതിലെ വാക്കുകളുമാണ് പുതിയ ചര്‍ച്ചകള്‍ക്ക് ആധാരം. ‘ഹൃദയത്തിലാണ് അവളെങ്കില്‍ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കില്‍ എങ്ങനെ മറക്കും’, ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രത്തിലെ കാര്‍ഡ് പറയുന്നു. 2012 ഫെബ്രുവരി 14 -നായിരുന്നു നടന്‍ ഈ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോള്‍ ആരാധകര്‍ ഈ കുറിപ്പ് വീണ്ടും ഏറ്റെടുത്തിരിക്കുന്നു. താരത്തിന്റെ പഴയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകള്‍ ചേര്‍ക്കുന്നത്.
വളരെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇന്ദ്രജിത്തിന്റെയും പൂര്‍ണ്ണിമയുടെയും വിവാഹം. കുറച്ച് നാള്‍ മുമ്പ് നടന്‍ ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഇന്ദ്രന്‍ നടന്‍ ആയിരുന്നില്ല. കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ഇന്ദ്രന്‍ അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ആ കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാന്‍ കല്യാണം കഴിച്ചത്. അല്ലാതെ ഇന്നു കാണുന്ന ഇന്ദ്രജിത്ത് എന്ന നടനെയല്ല എന്നാണ് അന്ന് പൂര്‍ണിമ പറഞ്ഞത്.
സീരിയലില്‍ നിന്നും സിനിമയിലേക്കെത്തിയ പൂര്‍ണ്ണിമ ഇപ്പോള്‍ ഒരു ഫാഷന്‍ ഡിസൈനറാണ്. ‘പൂര്‍ണ്ണിമ ഇന്ദ്രജിത്ത്’ എന്നൊരു ലേബല്‍ ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ്. തന്റെയുള്ളില്‍ ഒരു ഫാഷന്‍ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണ്’, പൂര്‍ണ്ണിമ അന്ന് പറയുകയുണ്ടായി.പ്രാണ എന്ന വസ്ത്ര സ്ഥാപനവുമായി മുന്നോട്ടു പോകുകയാണ് പൂര്‍ണ്ണിമ ഇപ്പോള്‍. ഇവരുടെ മക്കളും സിനിമയുടെ പല മേഖലകളിലായി പ്രവര്‍ത്തിക്കുന്നു. പല അഭിമുഖങ്ങളിലും പൂര്‍ണ്ണിമ ഇന്ദ്രജിത്തിനെ കുറിച്ച് പറഞ്ഞത് തനി ഈ നിലയില്‍ വളര്‍ത്താന്‍ ഏറ്റവും അധികം സഹായിച്ചത് ഇന്ദ്രജിത്ത് ആണെന്നാണ്. ഇതുമാത്രമല്ല പൃഥ്വിരാജിനോടും അമ്മ മല്ലിക സുകുമാരനോട് ഒക്കെ വളരെ മികച്ച ബന്ധമാണ് പൂര്‍ണിമ എന്നും കാത്തുസൂക്ഷിക്കുന്നത്.
Recent Comments