മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമാണ് ആശ ശരത്. നര്‍ത്തകിയായും അഭിനേത്രിയായും ജനഹൃദങ്ങളില്‍ ഈ രൂപമുണ്ട്. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ആശ ശരത് അഭിനയ രംഗത്തേക്ക് എത്തിയത്.
ഇന്ന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളുമായി സജീവമാണ്. ഇപ്പോള്‍ മമ്മൂട്ടി തനിക്ക് നല്‍കിയ വലിയൊരു സര്‍പ്രൈസിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ആശ.
മമ്മൂക്കയ്ക്ക് ഒപ്പമുള്ള ആദ്യ സിനിമ വര്‍ഷം എന്ന സിനിമ ആയിരുന്നു. മമ്മൂക്ക വളരെ സ്ട്രിക്ടാണെന്ന് എല്ലാവരും പറഞ്ഞു പേടിപ്പിച്ചിരുന്നു. സിനിമയില്‍ ഞാനും മമ്മൂക്കയും ഭാര്യയും ഭര്‍ത്താവുമാണ്. എല്ലാ സീനുകളും ഞാനും മമ്മൂക്കയും ഒരുമിച്ചായിരുന്നു. ആദ്യത്തെ ഒരു ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ മമ്മൂക്ക വളരെ വളരെ ഫ്രണ്ട്ലി ആയി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു നല്ല സുഹൃത്തായി. ആ സൗഹൃദം ഇപ്പോഴുമുണ്ട്. എനിക്ക് എന്തും തുറന്നു പറയാന്‍ പറ്റുന്ന ഒരു മഹാനടനാണ് മമ്മൂക്കയെന്നും ആശ ശരത് പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തില്‍ ആരെയും വിളിക്കാതെ നടത്തിയ വീട് പാര്‍ക്കല്‍ ചടങ്ങില്‍ അപ്രതീക്ഷിതമായി എത്തി മമ്മൂട്ടി സര്‍പ്രൈസ് നല്‍കിയതിനെ കുറിച്ചും ആശ പറഞ്ഞു.
ജീവിതത്തില്‍ വലിയ വലിയ സങ്കടങ്ങള്‍ അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. ആ സാഹചര്യത്തില്‍ എന്റെ എറണാകുളത്തെ വീടിന്റെ ഹൗസ് വാമിങ് ഒന്നും നടത്താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്റെ വളരെ വേണ്ടപ്പെട്ടവര്‍ എന്നെ വിട്ടു പോയ ഘട്ടമായിരുന്നു. അതുകൊണ്ട് ചടങ്ങുകള്‍ ഒന്നും നടത്തണമെന്ന് ഉണ്ടായില്ല. കുടുംബം മാത്രമുള്ള പരിപാടിയായിരുന്നു. ഒരു സര്‍പ്രൈസ് എന്ന പോലെ ആ ദിവസം മനസിലാക്കി മമ്മൂക്ക വന്നു. മമ്മൂക്കയെ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞെട്ടിപ്പോയി. അത് ജീവിതത്തിലെ വളരെ സന്തോഷമുള്ള നിമിഷമാക്കി മാറ്റി മമ്മൂക്ക. സങ്കടങ്ങള്‍ക്ക് ഒക്കെ ഒരു സന്തോഷമുണ്ടാക്കിയിട്ടാണ് മമ്മൂക്ക മടങ്ങിയത്.
നിഴലും നിലാവും എന്ന സീരിയലിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ആശ ശരത് കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് പ്രശസ്തയാവുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തി എന്ന കഥാപാത്രം ആശയുടെ കരിയറില്‍ വഴിത്തിരിവാവുകയായിരുന്നു. തുടര്‍ന്നാണ് ആശ ശരത് സിനിമയില്‍ എത്തുന്നത്. 212-ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയായിരുന്നു ആശയുടെ ആദ്യ സിനിമ. പിന്നീട് വന്ന സക്കറിയയുടെ ഗര്‍ഭിണികള്‍, ദൃശ്യം എന്നീ സിനിമകളിലൂടെ താരം മലയാളത്തില്‍ സജീവമാവുകയായിരുന്നു. ദൃശ്യത്തിലെ സുപ്രധാന വേഷം ആശയുടെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. ചിത്രത്തിന്റെ തമിഴ് പതിപ്പിലും ആശ അതേ വേഷത്തില്‍ എത്തി. പിന്നീട് വര്‍ഷം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായും ആശ അഭിനയിച്ചു.
Recent Comments