അനുമോള്‍ എന്ന നടിയെ മലയാളികള്‍ക്ക് ഏറെ പരിചിതമാണ്. കൂടുതലും കലാമൂല്യമുള്ള സിനിമകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അകം, ഇവന്‍ മേഘരൂപന്‍, ചായില്യം തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനുമോള്‍.
താരം ഇപ്പോള്‍ തന്റെ സിനിമാ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ്. കാന്‍ചാനല്‍മീഡിയയോട് താരം നടത്തിയ പ്രതികരണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമായി വായിക്കാം.
യാത്രകള്‍ ഇഷ്ടമാണ്. വീട്ടിലിരിക്കാന്‍ സമയം കിട്ടാറില്ല. ഞാന്‍ വീട്ടില്‍ ഒരു രണ്ട് ദിവസം ഇരുന്ന് കഴിഞ്ഞാല്‍ ഞാന്‍ ഭയങ്കര ഡാര്‍ക്ക് ആവും. പിന്നെ ആലോചിച്ച് കാട് കയറി ഇല്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കളയും. ഇപ്പോള്‍ ഭയങ്കര ആക്ടീവ് ആണ്. പണ്ടാെക്കെ കഴിഞ്ഞ കാലം ആലോചിക്കുക, നമ്മള്‍ ചെയ്ത അബദ്ധങ്ങള്‍ ആലോചിക്കുമായിരുന്നു വെറുതെ ഇരിക്കുമ്പോഴുള്ള എനര്‍ജി മുഴുവന്‍ നെഗറ്റീവ് ആയാണ് മാറ്റിയിരുന്നത്. ഇപ്പോള്‍ ഞാനതൊന്ന് മാറ്റി പ്രൊഡക്ടീവ് ആയി ആലോചിക്കാന്‍ തുടങ്ങി. ഇനിയെന്ത് ചെയ്യാന്‍ പറ്റുമെന്ന്. കഴിഞ്ഞ ഒരു വര്‍ഷമായി നല്ല മാറ്റം വന്നിട്ടുണ്ട്. അതുവരെ ആലോചിച്ച് ഡാര്‍ക്ക് അടിക്കുകയെന്നത് എന്റെ മെയ്ന്‍ ഹോബി ആയിരുന്നുവെന്ന് അനുമോള്‍ പറയുന്നു.
യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് അനുമോള്‍. ഒറ്റയ്ക്കാണ് അധികവും യാത്ര പോവുന്നത്. ഞാന്‍ വണ്ടി ഓടിക്കുന്ന ആളാണ്. ചെറുപ്പം മുതലേ വണ്ടി എടുത്ത് പോവും. അടുത്തൊരു ഭ്രാന്തന്‍ കല്ല് ഉണ്ട്. അവിടെ പോയിരിക്കും. അല്ലെങ്കില്‍ കുറ്റിപ്പുറം ഹൈവേയിലൂടെ വണ്ടി ഓടിക്കും. വീട്ടില്‍ നിന്ന് പിണങ്ങിയാലുള്ള എന്റെ പണ്ടത്തെ ആക്ടിവിറ്റികള്‍ ഇതൊക്കെയാണ്. എവിടെയെങ്കിലും പോയിരുന്ന് കരയും അല്ലെങ്കില്‍ പുസ്തകം വായിക്കും. ഞാന്‍ കരയുന്നത് അമ്മയും അനിയത്തിയും കാണരുതെന്ന് ഉണ്ടായിരുന്നു. കാറിലിരുന്ന് കരഞ്ഞാല്‍ ആരും കാണില്ലല്ലോ. ഞാനൊരു തവണ കരഞ്ഞോണ്ടിരിക്കുമ്പോള്‍ പൊലീസ് വന്ന് ചോദിച്ചിട്ടുണ്ട്. എന്താ ഇവിടെ വണ്ടിയിട്ടിരിക്കുന്നത്, എന്താ കരയുന്നത് എന്നൊക്കെ. വേഗം വീട്ടില്‍ പോ എന്ന് പറഞ്ഞ് എന്നെ ഓടിച്ചുവെന്നും താരം പറഞ്ഞു.
എന്നാല്‍ താരം വിവാഹത്തെക്കുറിച്ചും സംസാരിച്ചു. കല്യാണം വേണമെന്ന് തോന്നിയിട്ടില്ല. വേണ്ടാന്ന് വെച്ചെന്ന് പറയാന്‍ പറ്റില്ല. രണ്ട് റിലേഷന്‍ഷിപ്പ് ട്രൈ ചെയ്തിട്ടുണ്ട്. അതൊന്നും വര്‍ക്ക് ആയില്ല. മുന്‍പുള്ള റിലേഷന്‍ഷിപ്പ് ഏകദേശം ഒരു ആറരക്കൊല്ലം ഉണ്ടായിരുന്നു. കല്യാണമൊക്കെ സംസാരിച്ചിരുന്നു വീട്ടില്‍. എന്നിട്ടും അത് വേണ്ടെന്ന് വെച്ചതാണ്. എനിക്കത് പറ്റിയ പണിയല്ലെന്ന് ഉള്ളിലൊരു തോന്നലുണ്ട്,’ അനുമോള്‍ പറഞ്ഞു.
Recent Comments