ദക്ഷിണേന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനെയാണ് ഭാവനവവിവാഹം ചെയ്തത്.
ഷാഫി സംവിധാനം ചെയ്ത സിനിമയിലെ ഒരു രംഗം ഷൂട്ട് ചെയ്യാന്‍ പോയപ്പോള്‍ സംഭവിച്ച അപകടത്തെ കുറിച്ച് ഭാവന പറഞ്ഞിരുന്നു. ശരിക്കും മരിക്കാന്‍ പോവുകയാണെന്ന് തോന്നിയ നിമിഷത്തെ കുറിച്ച് നടി മുന്‍പ് ഒരു റിയാലിറ്റി ഷോയില്‍ വെച്ച് പറഞ്ഞിരുന്നു. ലോലിപോപ്പ് എന്ന സിനിമയുടെ പാട്ട് ബാങ്കോക്കില്‍ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ഞാനും പൃഥ്വിരാജും ചേര്‍ന്നുള്ള ഒരു പാട്ട് സീനാണ് ഷൂട്ട് ചെയ്യുന്നത്. അവിടെയുള്ള ഒരു ഐലാന്‍ഡിലേക്കാണ് പോവുന്നത്. കുറച്ച് ഷൂട്ട് ചെയ്തിട്ട് തിരിച്ച് വരും. മൂന്ന് മണിയ്ക്കുള്ളില്‍ തിരിച്ച് വരണം. അതല്ലെങ്കില്‍ പ്രശ്നമാവുമെന്നൊക്കെ പറഞ്ഞു. അതിനെന്താ വരുമെന്ന് പറഞ്ഞ് ഞങ്ങളെല്ലാവരും ചേര്‍ന്ന് പോയി. ഷൂട്ടിങ്ങിന്റെ കാര്യമല്ലേ അതങ്ങനെ നീണ്ട് പോയി.
വൈകുന്നേരം ആയാല്‍ അവിടെ പ്രശ്നമാവും. അവിടെ ഗൈഡിന് വന്ന ആള്‍ തിരിച്ച് പോവാമെന്ന് പറയുന്നുണ്ടെങ്കിലും ആരും മൈന്‍ഡ് ആക്കിയില്ല. കുറച്ച് കഴിഞ്ഞപ്പോഴെക്കും കടല്‍ രൂക്ഷമായി തുടങ്ങി. തിരമാല ഉയര്‍ന്ന് പൊങ്ങി. ബോട്ട് ഉയരത്തിലേക്ക് പോയി താഴേക്ക് വരും. തിരമാലയടിക്കുന്നതിനൊപ്പം ഞങ്ങള്‍ പൊങ്ങിയും താഴ്ന്നും വരാന്‍ തുടങ്ങി. വെള്ളത്തില്‍ വീണ് മരിച്ചില്ലെങ്കിലും തല പോയി ബോട്ടിനിട്ട് ഇടിച്ച് മരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്നേരം മനസിലായി. ലൈഫ് ജാക്കറ്റൊന്നുമില്ല. ആദ്യം എല്ലാവരും തമാശയായി എടുത്തെങ്കിലും പിന്നീട് പേടിയായി തുടങ്ങി. ബോട്ട് ഡ്രൈവറിന്റെ മുഖത്തെ ഭാവം കണ്ടതോടെ ഞങ്ങളും പേടിച്ചു. അദ്ദേഹത്തിന് ബോട്ട് കണ്‍ട്രോള്‍ ചെയ്യാന്‍ പോലും പറ്റാതെയായി. കൊറിയോഗ്രാഫറും അസിസ്റ്റന്റുമൊക്കെ പ്രാര്‍ഥിക്കാന്‍ തുടങ്ങിയതോടെ ശരിക്കും മരിക്കാന്‍ പോവുകയാണോന്ന് വരെ ചിന്തിച്ചു.
ആ കടല്‍ക്ഷോഭത്തില്‍ നിന്നും കുറേ സമയമെടുത്താണ് ഞങ്ങള്‍ തിരിച്ചെത്തുന്നത്. കൂടെ ഉണ്ടായിരുന്ന പിആര്‍ ഭൂമിയില്‍ കാല് വെച്ചപ്പോള്‍ നിലത്ത് കിടന്ന് മണ്ണില്‍ ഉമ്മ വരെ കൊടുത്തു. അത്രയ്ക്കും വല്ലാത്തൊരു അനുഭവമായിരുന്നത്. പക്ഷേ ഞങ്ങള്‍ക്ക് അതൊരു വിനോദമായിട്ടാണ് തോന്നിയത്. സത്യത്തില്‍ ഇതെല്ലാം തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലം സ്വപ്നം കണ്ടിരുന്നതായിട്ടും ഭാവന പറയുന്നു.
Recent Comments