HomeEntertainmentമലയാള സിനിമയില്‍ മോഹന്‍ലാലിനോടും മമ്മുട്ടിയോടും മാത്രമേ ജനങ്ങള്‍ക്ക് ആരാധനയുള്ളൂ, പക്ഷേ തെലുങ്കില്‍ അങ്ങനെയല്ല- ഹണി റോസ്

മലയാള സിനിമയില്‍ മോഹന്‍ലാലിനോടും മമ്മുട്ടിയോടും മാത്രമേ ജനങ്ങള്‍ക്ക് ആരാധനയുള്ളൂ, പക്ഷേ തെലുങ്കില്‍ അങ്ങനെയല്ല- ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഹണി റോസ്. മലയാള സിനിമയില്‍ കണ്ട മുന്‍നിര നായികമാരില്‍ നിന്ന് വ്യത്യസ്തമായ താരമാണ് ഹണി. മലയാളം- തെലുങ്ക്- തമിഴ് ഭാഷകളില്‍ സജീവമാണ്. 1991 മെയ് 9ന് തൊടുപുഴയ്ക്കടുത്ത് മൂലമറ്റത്താണ് താരം ജനിച്ചത്. 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത് ഹണി റോസിനെ പ്രശസ്തയാക്കി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്സ്, സര്‍ സി.പി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ താരം പ്രേക്ഷത ശ്രദ്ധ നേടി.

നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന NBK 107 എന്ന ബിഗ് ബജറ്റിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. ബാലകൃഷ്ണയുടെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തിയ അഖണ്ഡ. അഖണ്ഡയുടെ വിജയത്തിനു ശേഷം ബാലകൃഷ്ണ നായകനാവുന്ന ചിത്രം NBK 107 സംവിധാനം ചെയ്യുന്നത് ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസന്‍, മലയാളത്തിലെ നടന്‍ ലാല്‍ എന്നിവരുള്‍പ്പെടെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഈ സിനിമയില്‍ അണിനിരക്കുന്നുണ്ട്.

സിനിമാതാരങ്ങളെകുറിച്ചും കേരളത്തെക്കുറിച്ചും പറയുകയാണ് താരം. സിനിമ താരങ്ങള്‍ക്ക് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ലഭിക്കുന്ന ആരാധകരുടെ പിന്തുണ നമ്മുടെ നാട്ടിലേതില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനുമാണ് ഇവിടെ വലിയ ആരാധകര്‍ ഉള്ളത്, പക്ഷേ അവിടെ മറ്റൊരു തലത്തിലാണ് സിനിമാ താരങ്ങളെ സ്വീകരിക്കുന്നത്. NBK 107 യുടെ ഷൂട്ടിംഗ് നടക്കുന്നതിന്റെ ഒരു ഭാഗത്തേക്ക് ജനക്കൂട്ടം തടിച്ചുകൂടിയത് അവിശ്വസനീയമായിരുന്നു. അഭിനേതാക്കളോട് ആരാധകര്‍ നല്‍കുന്ന സ്നേഹവും ആദരവും പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒന്നാണ്. പക്ഷേ ഒരു വ്യത്യാസം എന്ന് പറഞ്ഞാല്‍, മലയാളം സിനിമാ സെറ്റുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കുടുംബമായി തോന്നും. മറ്റ് വ്യവസായങ്ങളില്‍ അവര്‍ നമ്മളെ അതിഥികളെപ്പോലെയാണ് കണക്കാക്കുന്നത്.

മലയാള സിനിമയിലെ നായികമാരില്‍ നിന്ന് വ്യത്യസ്തമായ താരമാണ് ഹണി. വ്യത്യസ്തവും ധീരവും ജനപ്രിയവുമായ കഥാപാത്രങ്ങളെയാണ് ഹണി തിരഞ്ഞെടുക്കുന്നത്. താരം സമൂഹമമാധ്യമങ്ങളിലും സജീവമാണ്.

Most Popular

Recent Comments