HomeLATESTപരിമിതികൾക്കുള്ളിലും വേദന കടിച്ചമർത്തി സ്നേഹിക്കുന്ന രാജേഷും കീർത്തിയും

പരിമിതികൾക്കുള്ളിലും വേദന കടിച്ചമർത്തി സ്നേഹിക്കുന്ന രാജേഷും കീർത്തിയും

ഇന്ന് ഭിന്നശേഷി ദിനമാണ്. തങ്ങളുടെ പരിമിതുകൾക്കുള്ളിൽ നിന്ന് ലോകത്തെ കാണാൻ ശ്രമിക്കുന്നവരുടെ ദിനം. ജന്മനാ ഉള്ള വൈകല്യങ്ങളാലും പല അപകടങ്ങളിലൂടെയും ജീവിതത്തിന്റെ പാതി വഴിയിൽ മുന്നറിയിപ്പില്ലാതെ വരുന്ന രോഗങ്ങളിലൂടെയും ഓരോരുത്തരും ഭിന്നശേഷിക്കാരായി മാറുന്നു. ജന്മനാ ഭിന്നശേഷിയുമായി ജനിക്കുന്നവർ ആ പരിമിതയുമായി പൊരുത്തപ്പെട്ടവരായിരിക്കും. അവരുടെ ചുറ്റുപാടുള്ളവരും ബന്ധുക്കളും ഈ സാഹചര്യങ്ങൾക്കനുസരിച് പെരുമാറും. എന്നാൽ ജീവിത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത അവസരങ്ങളിൽ, എല്ലാം സുഖകരമായി പോകുന്ന അവസ്ഥയിലായിരിക്കും മറ്റുചിലർ ഭിന്നശേഷിക്കാരായി മാറുന്നത്.

പരിമിതികൾക്കുള്ളിലും വേദന കടിച്ചമർത്തി സ്നേഹിക്കുന്ന രാജേഷും കീർത്തിയും

തികച്ചും അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളോ പ്രതീക്ഷിക്കാതെ കടന്നുവരുന്ന അസുഖങ്ങളോ പലരുടെയും ജീവിതം തന്നെ മാറ്റിമറച്ചേക്കാം. ഭൂരിഭാഗം പേരും ഇത്തരം അവസ്ഥകളോട് പൊരുത്തപ്പെടാൻ ആകാതെ വിഷമിക്കുന്നത് കാണാറുണ്ട്. അതിലേറെ അവർ വിഷമിക്കുന്നത് തങ്ങളുടെ ഉറ്റവർ തങ്ങളിൽ നിന്നകലുന്നതും ആവശ്യമില്ലാത്ത സഹതാപരംഗങ്ങളുമാണ്. പലപ്പോഴും പ്രിയപ്പെട്ടവർ ഉപേക്ഷിച്ചുപോകുന്ന കഥകളും കുറവല്ല. എന്നാൽ അത്തരമൊരു അവസ്ഥക്ക് ഭിന്നമായി പരിമിതികൾക്കുള്ളിലും പ്രണയിക്കുന്നവരെയാണ് ഈ ദിനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പരിമിതികൾക്കുള്ളിലും തന്റെ പ്രിയ്യപ്പെട്ടവനെ ഒറ്റക്കാകാതെ കൂടെ നിന്ന കീർത്തിയും, കീർത്തിയിൽ തന്റെ നഷ്ടപെട്ട ജീവിതം തിരിച്ചുപിടിക്കുന്ന രാജേഷും.

2012 ലാണ് രാജേഷിന്റെയും കീർത്തിയുടെയും വിവാഹം കഴിയുന്നത്. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച ട്ടിപിക്കൽ അറേഞ്ജ്ഡ് മാര്യേജ്. ഒറ്റ നോട്ടത്തിൽ തന്നെ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതുകൊണ്ട് മറ്റുള്ളവരുടേതുപോലെ പൊന്നും പണവും വാങ്ങിച്ചില്ല. കീർത്തിയെ തന്നെ സ്ത്രീധനമായി കരുതി സ്വീകരിച്ചു. അത് അക്ഷരാർത്ഥത്തിൽ കീർത്തി ജീവിതത്തിൽ തെളിയിച്ചു. കൃഷിയും ചെറിയ ബിസിനസുകളുമെല്ലാമായി സുഖകരമായി മുന്നോട്ട് പോയിക്കൊണ്ടിരുയായിരുന്നു ഇവരുടെ ജീവിതം.

വിവാഹം കഴിഞ്ഞ് രണ്ട് വർഷങ്ങൾക്ക് ശേഷം 2014 ൽ ആണ് ഇവരുടെ ജീവിതം കീഴ്മേൽ മറിച്ച അപകടം സംഭവിക്കുന്നത്. ഹെവി ലൈസൻസ് ഡ്രൈവിംഗ് ടെസ്റ്റ്‌ കഴിഞ്ഞ് തിരിച്ചുവരുകയായിരുന്നു രാജേഷ്. അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാർ രാജേഷിന്റെ വണ്ടിയിന്മേൽ പാഞ്ഞുകേറുന്നത്. തെറിച്ചുവീണത് മാത്രമേ രാജേഷിനു ഓർമയുള്ളു. കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റൽ മുറിയിലാണ്. വഴിയിൽ ചോരയോലിപ്പിച്ചു കിടന്ന രാജേഷിനെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. പക്ഷെ സാധാ അപകടങ്ങൾ പോലെ കുറച്ചുനാൾ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നാണ് രാജേഷും കീർത്തിയും ബന്ധുക്കളുമെല്ലാം കരുതിയത്.

പക്ഷെ വിധി കരുതിവച്ചത് മറ്റൊന്നായിരുന്നു. ഡോക്ടറുടെ അഭിപ്രായം കേൾക്കാനിരുന്ന ഇവരെ നോക്കി രാജേഷ് ഇവിടെ എന്തിനാണ് വന്നതെന്നാണ് നിരാശനായ ഡോക്ടർ ചോദിച്ചത്. തനിക്ക് എഴുന്നേറ്റ് നടക്കണമെന്ന് രാജേഷ് പറഞ്ഞു. അതിനുത്തരമായി തനിക്കിനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ സാധിക്കുകയില്ലെന്നു ഡോക്ടർ പറഞ്ഞു. നിരാശയുടെ നാളുകളായിരുന്നു പിന്നീട് രാജേഷിന്റെ ജീവിതത്തിൽ. പെട്ടന്നൊരുന്നാൽ ഒരു വീൽചെയറിൽ ഒതുങ്ങിപോകുമെന്ന് ഒരിക്കൽ പോലും രാജേഷ് ചിന്തിച്ചിരുന്നില്ല.

ഇനി മുന്നോട്ട് ഉള്ള ജീവിതത്തെ കുറിചോർത്തു നിരാശനായിരുന്ന രാജേഷിനെ കീർത്തി ചേർത്തുനിർത്തി. രാജേഷിന്റെ ജീവിതം വീൽചെയറിൽ ഒതുങ്ങാൻ കീർത്തി സമ്മതിച്ചില്ല. താൻ പോകുന്ന പലയിടങ്ങളിലും രാജേഷിനെ ഒപ്പം കൂട്ടി. ബീച്ച് പോലുള്ള വിനോദ്ദകേന്ദ്രങ്ങളിലും കീർത്തി രാജേഷിനോടൊപ്പമെത്തി. ഈ വർഷം ഇവരുടെ വിവാഹ ജീവിതത്തിന്റെ ഒൻപതാം വാർഷികമാണ്. അച്ഛനോടും അമ്മയോടുമൊപ്പം കൂട്ടായി മകനുമുണ്ട്. വീൽചെയറിൽ ഒതുങ്ങിപ്പോയ ജീവിതങ്ങളെ തിരികെകൊണ്ടുവരുന്ന സംഘടനകളുടെ നേതൃസ്ഥാനത് ഇന്ന് നമുക്ക് രാജേഷിനെ കാണുവാൻ കഴിയും.

Most Popular

Recent Comments