വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയമായ താരമാണ് ഗ്രേസ് ആന്റണി. കോമഡി ചെയ്യാനുള്ള ഗ്രേസിന്റെ കഴിവിനെ എല്ലാവരും പ്രശംസിക്കാറുണ്ട്. അതേ സമയം താരം സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്.
ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയായിരുന്നു ഗ്രേസ് ആന്റണി സിനിമയിലെത്തുന്നത്. പിന്നീട് കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് താരമായി മാറുന്നത്. തുടര്‍ന്ന് തമാശ, ഹലാല്‍ ലവ് സ്റ്റോറി, കനകം കാമിനി കലഹം, തുടങ്ങിയ സിനിമകല്‍ലൂടെ താരമായി മാറുകയായിരുന്നു. ചട്ടമ്പിയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിവിന്‍ പോളിക്കൊപ്പം വീണ്ടുമെത്തുന്ന സാറ്റര്‍ഡെ നൈറ്റ് ആണ് പുതിയ സിനിമ. പിന്നാലെ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്ന റൊഷാക്ക്, സിമ്പിളി സൗമ്യ, കുഞ്ചാക്കോ ബോബന്‍ ചിത്രം എന്നിവയും അണിയറയിലുണ്ട്. ഇപ്പോള്‍ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ചും തന്റെ ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഗ്രേസ് ആന്റണി മനസ് തുറക്കുകയാണ്.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്രേസ് മനസ് തുറന്നത്. ഒരു ദിവസം ഒരു ലൊക്കേഷനില്‍ ഷോട്ട് എടുത്ത ശേഷം പോവുകയായിരുന്ന എന്റെ അടുത്തേക്ക് ഒരു ചേട്ടന്‍ വന്നു. വളരെ സ്നേഹത്തോടെയായിരുന്നു ഓടി വന്നത്. എന്തോ പറയാനാണ് വന്നതെന്ന് ഞാന്‍ കരുതി. ഗ്രേസേ സിനിമകളൊക്കെ നന്നായിട്ടുണ്ട് പക്ഷെ ഒത്തിരി വണ്ണം വച്ചല്ലോ എന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ഷോട്ട് കഴിഞ്ഞ് വളരെ സന്തോഷത്തോടെ വരികയായിരുന്നു. സംവിധായകന്‍ പ്രശംസിച്ചതിന്റെ സന്തോഷത്തിലായിരുന്നു. അതോടെ ആ സന്തോഷത്തെ അവിടെ വച്ച് കട്ട് ചെയ്യുകയായിരുന്നു.
ഈ ചേട്ടന് 6.7 ന്റെ അടുത്ത ഉയരമുണ്ട്. ഞാന്‍ ചോദിച്ചു, ചേട്ടാ ഈ ഉയരം ഒന്ന് കുറയ്ക്കാന്‍ പറ്റുമോ എന്ന്. അയ്യോ ഗ്രേസേ അതൊരു വല്ലാത്ത ചോദ്യമായി പോയല്ലോ എന്നായിരുന്നു അയാളുടെ മറുപടി. സെയിം ചോദ്യം തന്നെയാണ് ചേട്ടന്‍ എന്നോട് ചോദിച്ചത് ബായ് എന്ന് പറഞ്ഞുകൊണ്ട് ഞാന്‍ അവിടെ നിന്നും പോന്നു. ഇവരോടൊക്കെ എന്ത് പറയാനാണ് എന്നാണ് ഗ്രേസ് പറയുന്നത്. വണ്ണം വെക്കുന്നതൊക്കെ ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. വണ്ണം വെക്കുന്നതിലും മെലിഞ്ഞിരിക്കുന്നതിലും ഒരുപാട് കാരണങ്ങളുണ്ടാകും. ഞാന്‍ തുറന്ന് പറയാം, എനിക്ക് ഹൈപ്പോ തൈറോയ്ഡ് ഉണ്ട്. പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല.
Recent Comments