HomeEntertainmentദീപ്തി ഐപിഎസ് പ്രേക്ഷകരോട് കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നു; കലാരംഗത്ത് സപ്പോര്‍ട്ട് ഭര്‍ത്താവ് അരുണാണ്

ദീപ്തി ഐപിഎസ് പ്രേക്ഷകരോട് കുടുംബവിശേഷങ്ങള്‍ പങ്കുവെക്കുന്നു; കലാരംഗത്ത് സപ്പോര്‍ട്ട് ഭര്‍ത്താവ് അരുണാണ്

ഐപിഎസ് വേഷത്തില്‍ അമ്മമാരുടെ മനസിലേക്ക് ഓടിക്കയറിയ ദീപ്തിയെ ഓര്‍മയില്ലേ? വീട്ടമ്മമാര്‍ അത്രവേഗത്തിലൊന്നും ഈ കഥാപാത്രത്തെ മറക്കില്ല. പരസ്പരം എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ ഇപ്പോഴും പ്രേക്ഷകര്‍ ഓര്‍ക്കുന്നു. 2018 ല്‍ സീരിയല്‍ അവസാനിച്ചെങ്കിലും പരസ്പരം സീരിയലും അതിലെ കഥാപാത്രങ്ങളും ജനങ്ങള്‍ക്ക് ഓര്‍മ്മയുണ്ട്. പരസ്പരത്തിന് ശേഷം സിനിമകളിലാണ് ഗായത്രി ശ്രദ്ധ കേന്ദ്രീകരിച്ചത്. സീരിയലിന് ശേഷം വണ്‍ എന്ന സിനിമയില്‍ ഗായത്രി ശ്രദ്ധേയ വേഷം ചെയ്തിരുന്നു. ചെറിയ കഥാപാത്രം ആയിരുന്നെങ്കിലും സിനിമയിലെ ഗായത്രിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൗ ജിഹാദ് എന്ന സിനിമയാണ് ഗായത്രിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഉത്തരേന്ത്യയിലെ കഥാ പശ്ചാത്തലത്തില്‍ ഒരു ഫാന്റസി സിനിമയുടെ സംവിധാനത്തിനും ഒരുങ്ങുകയാണെന്ന് ഗായത്രി പറയുന്നു.

ബിസിനസ്‌കാരനായ അരുണ്‍ ആണ് ഗായത്രിയുടെ ഭര്‍ത്താവ്. കലാ രംഗത്ത് തുടരുന്നതില്‍ കുടുംബത്തില്‍ നിന്നുള്ള പിന്തുണയെ പറ്റി സംസാരിച്ചിരിച്ചിരിക്കുകയാണ് ഗായത്രി അരുണ്‍. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണ ഉണ്ട്. മകള്‍ക്കന്ന് രണ്ടര വയസേ ഉള്ളൂ. അരുണിനെ പറഞ്ഞ് സമ്മതിപ്പിച്ചത് തന്നെ അമ്മായി അമ്മയും അമ്മയും പറഞ്ഞിട്ടാണ്. മോളുടെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന്. എനിക്ക് ജോലി ഉണ്ടായിരുന്നു. മാതൃഭൂമിയില്‍ വര്‍ക്ക് ചെയ്യുകയായിരുന്നു. അവിടെ നിന്ന് ലീവ് എടുക്കണം ചിലപ്പോള്‍ ജോലി ഉപേക്ഷിക്കേണ്ടി വരും. ജോലി വിട്ടിട്ട് പോവുന്നതിനോട് അരുണിന് താല്‍പര്യം ഉണ്ടായിരുന്നില്ല. അന്ന് മുതല്‍ അന്ന് വരെയും വലിയ പിന്തുണ ആണ്. അമ്മേ നാളെ ഒരു പ്രോഗ്രാമുണ്ട് ഞാന്‍ പോവുകയാണെന്ന് പറഞ്ഞാല്‍ മതി. മകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യം ഇപ്പോഴും ഇല്ല. അച്ഛന്‍ മരിച്ച ശേഷം അമ്മയാണ് ബിസിനസ് നോക്കുന്നത്. അമ്മ അവിടെ തിരക്കിലാണ്. രണ്ട് വീട്ടുകാരുടെയും പിന്തുണ ഉണ്ടെന്ന് ഗായത്രി അരുണ്‍ പറഞ്ഞു.

അച്ചപ്പം കഥകള്‍ എന്ന കഥാ പുസ്തകവും നടി എഴുതിയിട്ടുണ്ട്. അച്ഛനും ഞാനും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അച്ഛന്‍ എല്ലാ കാര്യങ്ങളും എന്നോട് സംസാരിക്കും. എത്ര സീരിയസ് ആയ വിഷയം ആണെങ്കിലും തമാശ രൂപേണയാണ് അവതരിപ്പിക്കുക. വീട്ടില്‍ പല അബദ്ധങ്ങളും അച്ഛന് പറ്റും. അങ്ങനെ ഒരു ദിവസം അച്ഛന്‍ പറഞ്ഞത് കഥ പോലെ എഴുതുകയായിരുന്നു. എഴുതി വായിച്ച് കൊടുത്തപ്പോള്‍ അച്ഛന് ഭയങ്കര ഇഷ്ടം ആയി. സുഹൃത്തിനും ഫാമിലി ഗ്രൂപ്പിലും അയച്ചു. അവിടെ നിന്നും നല്ല പ്രതികരണം വന്നു. തുടര്‍ന്നാണ് എഴുതാന്‍ തുടങ്ങിയതെന്നും നടി പറഞ്ഞു.

Most Popular

Recent Comments