HomeEntertainmentമറവി പലപ്പോഴും എനിക്ക് അനുഗ്രഹമായിട്ടുണ്ട്, മഞ്ജു വാര്യര്‍ പറയുന്നു

മറവി പലപ്പോഴും എനിക്ക് അനുഗ്രഹമായിട്ടുണ്ട്, മഞ്ജു വാര്യര്‍ പറയുന്നു

പ്രായവ്യത്യാസമില്ലാതെ മലയാളികള്‍ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യര്‍. കുറച്ച് കാലം, അതായത് 14 വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും ഗംഭീര തിരിച്ചുവരവ് നടത്തി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു. സിനിമയില്‍ ഇല്ലാതിരുന്ന കാലത്ത് മഞ്ജു തിരിച്ചു വരണമെന്ന് ഓരോ മലയാളിയും ആഗ്രഹിച്ചിരുന്നു. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്ന നായിക.

 

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജുവിന്റെ തിരിച്ചു വന്നത്. ജീവിതത്തിലുണ്ടായ പ്രതിസന്ധികളെയെല്ലാം മറികടന്ന് ശക്തയായി എത്തിയ മഞ്ജുവിനെ പ്രേക്ഷകര്‍ ചേര്‍ത്തു നിര്‍ത്തുകയായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ താരം അടുത്തിടെ ഒരു റിയാലിറ്റി ഷോയില്‍ പറഞ്ഞിരുന്നു. ആ വാക്കുകള്‍ കേള്‍ക്കാം..

മറവി തനിക്ക് ചില സമയങ്ങളില്‍ അനുഗ്രഹമായി മാറിയിട്ടുണ്ട് എന്നാണ് മഞ്ജു പറഞ്ഞത്. ചില കാര്യങ്ങള്‍ നല്ല ഓര്‍മയുണ്ടാകും ചില കാര്യങ്ങള്‍ മറന്നു പോകും. കാര്യങ്ങള്‍ ഓര്‍ത്ത് അവ ഓര്‍മയില്‍ സൂക്ഷിച്ച് അതില്‍ കടിച്ചു തൂങ്ങി നില്‍ക്കുന്ന സ്വഭാവമില്ല. അത് പലപ്പോഴും നല്ലതുമാണ് ചീത്തയുമാണ്,; മഞ്ജു പറഞ്ഞു. മറവി ഒരു അനുഗ്രഹമായിട്ട് മഞ്ജുവിന് തോന്നിയിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അതെ എന്നാണ് നടി മറുപടി നല്‍കുന്നത്. ചിലപ്പോള്‍ അത് പോസിറ്റീവായിട്ടാണ് തോന്നാറുള്ളതെന്നും മഞ്ജു പറഞ്ഞു. ചിലപ്പോള്‍ ചില ആവശ്യമുള്ള കാര്യങ്ങള്‍ പോലും എനിക്ക് ഓര്‍ത്തുവയ്ക്കാന്‍ കഴിയാറില്ല.

മോഹന്‍ലാലിനൊപ്പമൊക്കെ അഭിനയിക്കുമ്പോള്‍ താന്‍ ആരാധിക്കുന്ന നടന്‍ എന്നതില്‍ നിന്ന് മാറി വളരെ അടുത്ത് അഭിനയിക്കാനോക്കെ സ്വയം നടത്തുന്ന ശ്രമമാണോ അതോ തനിയെ സംഭവിക്കുന്നത് ആണോ എന്ന ചോദ്യത്തിനും മഞ്ജു പ്രതികരിച്ചു. അടുപ്പമുള്ളത് പോലെ അഭിനയിക്കണം എന്നൊന്നും മനസില്‍ ചിന്തിക്കാറില്ല. ആക്ഷന്‍ പറയുമ്പോള്‍ തനിയെ സംഭവിക്കുന്നതാണ്. അതിന് മനഃപൂര്‍വമായ ശ്രമം ഒന്നും നടത്താറില്ല, മഞ്ജു പറഞ്ഞു. അതേ സമയം സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍ ആണ് മഞ്ജുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വെള്ളരിപ്പട്ടണം, ആയിഷ, അജിത്തിനൊപ്പമുള്ള തമിഴ് ചിത്രം എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. പ്രേക്ഷകര്‍ മഞ്ജു വാര്യരുടെ മികച്ച പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

 

Most Popular

Recent Comments