HomeEntertainmentദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും ചില കാരണങ്ങള്‍ കൊണ്ട് എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്: അപര്‍ണ ബാലമുരളി...

ദേശീയ അവാര്‍ഡ് ലഭിച്ചതിന് ശേഷവും ചില കാരണങ്ങള്‍ കൊണ്ട് എന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട്: അപര്‍ണ ബാലമുരളി പറയുന്നത്

മലയാളത്തിലെ ശ്രദ്ധേയനായ അഭിനേത്രിയും ഗായികയുമാണ് അപര്‍ണ്ണ ബാലമുരളി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ നായികയായി അഭിനയിച്ചതാണ് അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. തൃശ്ശൂര്‍ സ്വദേശിനിയായ അപര്‍ണ്ണ, സംഗീതജ്ഞനായ കെ.പി. ബാലമുരളിയുടെയും അഭിഭാഷകയായ ശോഭയുടെയും ഏകമകളാണ്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും താരം നേടിയിട്ടുണ്ട്.


ഇപ്പോള്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തുകയാണ് താരം. അവാര്‍ഡ് കിട്ടിയതിന് ശേഷവും തടിയുടെ പേരും പറഞ്ഞ് തനിക്ക് നന്നായി ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളില്‍ നിന്ന് പോലും തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് അപര്‍ണ പറഞ്ഞു. ഞാനെന്റെ അമ്മയോട് എപ്പോഴും പറയുന്ന ഒരു വിഷമമാണ്, തടിയുടെ കാര്യത്തില്‍ എന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കുന്നത്. ഇങ്ങനെയൊക്കെ പറയുന്നു അമ്മേ ഞാനെന്ത് ചെയ്യാനാണെന്ന് എപ്പോഴും അമ്മയോട് ചോദിക്കാറുണ്ട്. തടിയുടെ പേരില്‍ ഉള്ള കമന്റുകളെക്കുറിച്ചല്ല എനിക്ക് വിഷമം തടിയുടെ പേരില്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതതിനാണ്. തടി ഉള്ളതുകൊണ്ട് മാത്രം സിനിമയില്‍ സെലക്ട് ചെയ്യാതിരിക്കുക. അല്ലെങ്കില്‍ തടിയുണ്ട് അതുകൊണ്ട് സിനിമയില്‍ നമുക്ക് ശരിയാവില്ല എന്ന് എന്നോട് ഒരുപാടുപേര് പറഞ്ഞിട്ടുണ്ട്. അത് എനിക്ക് ഒരുപാട് വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

ഞാന്‍ അതി ഭീകര താരമൊന്നുമല്ല. പക്ഷേ വര്‍ക്ക് ചെയ്യാന്‍ ഞാന്‍ റെഡിയാണ്. പക്ഷേ ആരും അത് മനസ്സിലാക്കിയില്ല. ഒരു സിനിമക്ക് എന്താണോ വേണ്ടത് അതിന് വേണ്ടി വര്‍ക്ക് ചെയ്ത് പാകപ്പെടാന്‍ ഞാന്‍ തയ്യാറാണ്. ക്യാരക്ടറിന് വേണ്ടി തടി കുറക്കാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ഈ ഫാക്ടര്‍ വെച്ചുകൊണ്ട് ഞാന്‍ വേണ്ട എന്ന് പറയുന്നത് മനസിലായിരുന്നില്ല. ആദ്യം തന്നെ തടിയാണെന്ന് കരുതി വേണ്ട എന്ന് വയ്ക്കും. അത് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. കാരണം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.


ഇതു വരെ ഞാന്‍ ചെയ്ത സിനിമകളുടെ മുഴുവന്‍ ഗ്രൂപ്പും എന്നെ ഒത്തിരി സപ്പോര്‍ട്ട് ചെയ്തവരാണ്. അതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഒരു ജഡ്ജ്മെന്റുമില്ലാതെയാണ് അവര്‍ എന്നെ പരിഗണിച്ചത്. നമ്മുടെ തടിയെയും നമ്മുടെ ഹെല്‍ത്തിനെക്കുറിച്ചും ശ്രദ്ധയുള്ളത് കൊണ്ട് പറയുന്ന ആളുകളെ മനസിലാകും. അതല്ലാതെ വെറുതെ നമ്മുടെ ഫിസിക്കല്‍ അപ്പിയറന്‍സിനെക്കുറിച്ച് സംസാരിക്കുന്നവരെ പെട്ടെന്ന് നമുക്ക് തിരിച്ചറിയാന്‍ പറ്റും.

Most Popular

Recent Comments