പിറന്നാള്‍ ആഘോഷമാക്കി എസ്തര്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍, ആശംസകളുമായി താരങ്ങള്‍, താരത്തിന്റെ വയസ്സ് എത്രയെന്ന് അറിയാമോ

തെന്നിന്ത്യയിലെ ഉയര്‍ന്ന് വരുന്ന നടിമാരില്‍ പ്രശസ്തയായ നടിയാണ് എസ്തര്‍ അനില്‍. നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം ആരംഭിച്ച താരം ഇന്ന് നായിക നടിയായി ഉയര്‍ന്നിരിക്കുകയാണ്.

ദൃശ്യത്തില്‍ അഭിനയിച്ചതോടെ താരത്തിനെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെട്ടു. തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ താരം അഭിനയിച്ചു.

ESTHER ANIL

താരം നായികയായി എത്തുന്ന ചിത്രം റിലീസിനായി കത്തിരിക്കുകയാണ്. തമിഴ് ചിത്രമായ കുഴലി എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി എത്തുന്നത്. നായികയായി എത്തുന്ന തെലുങ്ക് ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ESTHER ANIL

സിനിമ തിരക്കുകളില്‍ നില്‍ക്കുന്ന ആരാധകരുടെ പ്രിയ താരം എസ്തര്‍ ഇരുപത് വയസ്സിലേക്ക് കടന്നിരിക്കുകയാണ്. ഇരുപതാം ബര്‍ത്ത് ഡേ, കേക്ക് മുറിച്ച് ആഘോഘിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പിറന്നാള്‍ ആഘോഷങ്ങളുടെ ദൃശ്യങ്ങള്‍ ആരാധകര്‍ക്കായി പങ്കുവത്. എസ്തറിന്റെ അച്ഛനും അമ്മയും ദൃശ്യങ്ങളില്‍ എത്തുന്നുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.

താരങ്ങളും എസ്തറിന് പിറന്നാള്‍ ആശംസ നേര്‍ന്ന് എത്തുന്നുണ്ട്. താരത്തിന്റെ പിറന്നാള്‍, ആരാധകര്‍ എന്തായാലും ആഘോഷമാക്കിയിരിക്കുകയാണ്.

 

View this post on Instagram

 

A post shared by Esther Anil (@_estheranil)