HomeEntertainmentസമൂഹമാധ്യമങ്ങളില്‍ തരംഗമായി എസ്തറിന്റെ പുതിയ ഫോട്ടോകള്‍

സമൂഹമാധ്യമങ്ങളില്‍ തരംഗമായി എസ്തറിന്റെ പുതിയ ഫോട്ടോകള്‍

ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് എസ്തര്‍. തന്റേതായ അഭിനയശൈലിയിലൂടെയാണ് എസ്തര്‍ പ്രേക്ഷകമനം കവര്‍ന്നത്.  എസ്തര്‍ അനില്‍ എന്ന മിടുക്കിക്കുട്ടിയെ മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത് . ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയമകളായെത്തി സിനിമ പ്രേക്ഷകരുടെ ഒന്നടങ്കം ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് കഴിഞ്ഞു. വിവിധ ഭാഷകളിലായി ഏകദേശം 30ഓളം സിനിമകളില്‍ എസ്തര്‍ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അഭിനയത്തിന് പുറമേ മോഡലിങ് രംഗത്തും സജീവമാണ് എസ്തര്‍. പലപ്പോഴും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായാണ് എസ്തര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.

ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ അവതരികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അനില്‍ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കല്‍പ്പറ്റയിലാണ് എസ്തര്‍ ജനിച്ചത്. ഇവാന്‍ എന്ന ഒരു ജ്യേഷ്ഠനും എറിക്ക് എന്ന ഒരു അനുജനും ഇവര്‍ക്കുണ്ട്. ഇപ്പോള്‍ എറണാകുളത്താണ് താമസം.

എസ്തറിന്റെ ഡ്രെസിങ് സെന്‍സും പലപ്പോഴും കൈയ്യടി നേടാറുണ്ട്. സാധാരണയായി മോഡേണ്‍ ഔട്ട്ഫിറ്റുകളിലാണ് എസ്തര്‍ വരാറുള്ളത്. ഇപ്പോള്‍ ഓണത്തോടനുബന്ധിച്ചുള്ള ചിത്രങ്ങളാണ് എസ്തര്‍ പങ്കുവച്ചിരിക്കുന്നത്. പട്ടുപാവാടയും ബ്ലൗസുമാണ് താരത്തിന്റെ വേഷം. പച്ച നിറമാണ് പാവടയ്ക്ക്. റോസ് നിറത്തിലെ ഡീപ് നെക്ക് ബ്ലൗസില്‍ അതിസുന്ദരിയായിട്ടുണ്ട് എസ്തര്‍. മുല്ലപ്പൂ ചൂടിയ മുടി കൈയ്യില്‍ പിടിച്ചിരിക്കുന്ന പോസിലാണ് താരം. അരപ്പട്ടയൊഴികെ മറ്റ് ആഭരണങ്ങളൊന്നും എസ്തര്‍ ഉപയോഗിച്ചിട്ടില്ല. കണ്ണിനും ചുണ്ടിനും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള മിനിമല്‍ മേക്കപ്പാണ് താരം ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്തായാലും നടിമാരടക്കം നിരവധി പേരാണ് എസ്തറിന്റെ പുതിയ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. നൈല ഉഷ, അപര്‍ണ ഗോപിനാഥ്, അന്‍സിബ തുടങ്ങി നിരവധി പേരാണ് എസ്തറിന്റെ ചിത്രങ്ങള്‍ക്ക് കമന്റുമായെത്തിയിരിക്കുന്നത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ നായികയായി അരങ്ങേറ്റം കുറിച്ചത്. അടുത്തിടെ ബാംഗ്ലൂരില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും എസ്തര്‍ പങ്കുവച്ചിരുന്നു.

Most Popular

Recent Comments