HomeEntertainmentഈ പുതിയ ജീവിതം ആസ്വദിക്കുന്നു; പുതിയ ചിത്രങ്ങള്‍ പങ്കു വെച്ച് മൃദുല വിജയ്

ഈ പുതിയ ജീവിതം ആസ്വദിക്കുന്നു; പുതിയ ചിത്രങ്ങള്‍ പങ്കു വെച്ച് മൃദുല വിജയ്

സമൂഹ മാധ്യമങ്ങളില്‍ വളരെയധികം സജീവമായ താരദമ്പതികള്‍ ആണ് യുവ കൃഷ്ണയും മൃദുല വിജയും. ഇവരുടെ വിവാഹവും വിവാഹനിശ്ചയവും, അതിനു ശേഷം ഉണ്ടായ ഗര്‍ഭകാലവും എല്ലാം പ്രേക്ഷകര്‍ ആഘോഷമാക്കിയിരുന്നു. ഈയടുത്താണ് ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. ധ്വനി കൃഷ്ണ എന്നാണ് പെണ്‍കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങും നൂലുകെട്ടും എല്ലാം യൂട്യൂബ് വീഡിയോകയളായി ഇവര്‍ ആരാധകരെ അറിയിച്ചിരുന്നു. സീരിയല്‍ അഭിനയത്തിനിടയാണ് ഇവര്‍ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്ക് എത്തിയതും. ഈ രണ്ടു വ്യക്തികളും സീരിയല്‍ ആരാധകര്‍ക്ക് വളരെ പ്രിയപ്പെട്ട താരങ്ങളാണ്.

 

അതേ സമയം ഗര്‍ഭിണിയായതോടെ ഇന്റസ്ട്രിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മൃദുല വിജയ്. തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും നടി പങ്കുവയ്ക്കാറുണ്ട്. പ്രസവ ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നുവെങ്കിലും, ഇപ്പോഴിതാ അതി സുന്ദരിയായി തിരിച്ചുവരവ് അറിയിച്ചിരിയ്ക്കുകയാണ് നടി. ഈ പുതിയ ജീവിതം ആസ്വദിയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ആണ് മൃദുല തന്റെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. ഭര്‍ത്താവ് യുവയാണ് ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. മിറാക്കിള്‍ ഡിസൈന്‍സിന്റെ വസ്ത്രമാണ് മൃദുലയെ കൂടുതല്‍ സുന്ദരിയാക്കിയിരിയ്ക്കുന്നത്. എന്തൊരു ചന്തം എന്ന് നടി ദിവ്യ മേനോന്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് എഴുതി.

താരത്തിന്റെ ഈ ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റുകളാണ് ഒഴുകുന്നത് പോസ്റ്റിന് താഴെ. മുന്‍പത്തെ പോലെ തന്നെ ഇപ്പോഴും സുന്ദരിയാണ്, സോ ക്യൂട്ട്, എപ്പോഴും ഇതുപോലെ സന്തോഷവതിയായിരിയ്ക്കൂ എന്നൊക്കെയുള്ള കമന്റിന് ഇടയില്‍ ഒരാള്‍ മൃദുലയുടെ മുടിയഴകിനെയും പ്രശംസിച്ചിട്ടുണ്ട്.

വിവാഹത്തിനു ശേഷം ഇവര്‍ നടത്തിയ യാത്രകള്‍, മറ്റു ആഘോഷ പരിപാടികള്‍ എന്നിവയെല്ലാം വീഡിയോകള്‍ ആയി ഇവര്‍ ആരാധകരെ അറിയിച്ചിരുന്നു. അത്രയേറെ സമൂഹ മാധ്യമങ്ങളുമായി അടുപ്പം രുലര്‍ത്തി നില്‍ക്കുന്നവരാണ് ഈ ദമ്പതികള്‍. നിരവധി ആരാധകരും ഇവര്‍ക്കുണ്ട്. സിനിമ സീരിയല്‍ മേഖലകളില്‍ നിന്നും നിരവധി സുഹൃത്തുക്കളുമായുള്ള ഫോട്ടോകളും ഇവര്‍ പങ്കുവെക്കാറുണ്ട്

Most Popular

Recent Comments