HomeEntertainmentകല്യാണം കഴിഞ്ഞെന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല

കല്യാണം കഴിഞ്ഞെന്ന് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇതു വരെ തോന്നിയിട്ടില്ല

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ യുവ ചലച്ചിത്ര നടിയാണ് ദുര്‍ഗ കൃഷ്ണ. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഓഡിഷനിലൂടെയാണ് ദുര്‍ഗ്ഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പലരെയും ഓഡിഷന്‍ ചെയ്തുവെങ്കിലും, ഏറ്റവും ആകര്‍ഷിച്ചത് ദുര്‍ഗ്ഗയുടെ പെര്‍ഫോമന്‍സ് ആണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞിരുന്നു.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവങ്ങള്‍ പറയുകയാണ് താരമിപ്പോള്‍. ദുര്‍ഗയുടെ വാക്കുകള്‍ ഇങ്ങനെയാണ്..

സിനിമ സ്വപ്നങ്ങളില്‍ പോലുമില്ലാതിരുന്ന എനിക്ക് ആദ്യമൊക്കെ ഇമേജ് പേടിയായിരുന്നു. സ്ലീവ്ലെസ് വേഷമിടാന്‍ മടിച്ച് ഡയലോഗടിച്ചതിന്റെ പേരില്‍ വരെ ട്രോള്‍ കിട്ടി. ഒരുപാട് ആഗ്രഹിച്ചോ, കഷ്ടപ്പെട്ടോ അല്ല സിനിമയിലെത്തിയത്. പക്ഷേ, അഞ്ചുവര്‍ഷം കൊണ്ട് സിനിമ എന്നെ മാറ്റി. ഇപ്പോള്‍ കഥാപാത്രത്തെ മികച്ചതാക്കാന്‍ എത്ര പരിശ്രമിക്കാനും മടിയില്ല. അതിന്റെ പേരില്‍ വരുന്ന ഗോസിപ്പുകളെ പേടിയുമില്ല. ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന്റെ പിന്തുണയുണ്ടെന്നും ദുര്‍ഗ പറഞ്ഞു.

ഒരേ നിറമുള്ള കോസ്റ്റ്യൂമിലായിരുന്നു ഇരുവരും. വിവാഹ ശേഷം ഒന്നിച്ചുള്ള ആദ്യ ഫോട്ടോഷൂട്ടിന്റെ സ ന്തോഷമായിരുന്നു രണ്ടുപേര്‍ക്കും. ഒരുപാടു വട്ടം ഫോണിലും മറ്റും ഫോട്ടോയെടുത്തിട്ടുണ്ട്. പക്ഷേ, ഇങ്ങനെ പ്രത്യേകം കോസ്റ്റ്യൂമില്‍ മേക്കപ് ചെയ്ത് വരുന്ന ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ത്രില്ലിലാണ് ദുര്‍ഗയെന്നാണ് പറഞ്ഞത്. ഇന്നലെ തൊടുപുഴയില്‍ നിന്ന് ഡ്രൈവ് ചെയ്തു വരുമ്പോള്‍ ഉണ്ണിയേട്ടന്‍ ചോദിച്ചു, ‘കുട്ടിയേ, നമ്മുടെ കല്യാണം കഴിഞ്ഞല്ലേ…’ അതും ഒരു ചിരിയോടെയാണ് താരം സംസാരിച്ചത്.

കല്യാണം കഴിഞ്ഞെന്നു ഞങ്ങള്‍ രണ്ടു പേര്‍ക്കും തോന്നുന്നേയില്ല. അഞ്ചു വര്‍ഷത്തെ പ്രണയകാലത്തിന്റെ തുടര്‍ച്ച പോലെയാണ് ഇപ്പോഴും. എന്നെ കുഞ്ഞുങ്ങളെ പോലെയാണ് കൊണ്ടു നടക്കുന്നത്. ചിലപ്പോള്‍ കാലില്‍ കയറ്റി നിര്‍ത്തി നടത്തിക്കും. മൂന്നു പപ്പീസ് ഉണ്ട് എനിക്ക്, ബെബു, സിരി, റിച്ചി. കൂട്ടത്തിലൊരാള്‍ ഇപ്പോള്‍ പ്രഗ്നന്റാണ്. എന്നെയും അവരെയും പൊന്നുപോലെയാണ് ഏട്ടന്‍ നോക്കുന്നതെന്നും ദുര്‍ഗ പറഞ്ഞു.

അതേ സമയം ഉടല്‍ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക് ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

Most Popular

Recent Comments