മാജിക് രംഗത്തെ ഓസ്കാർ അവാർഡ് എന്നറിയപ്പെടുന്ന അവാർഡ് ആണ് മെർലിൻ അവാർഡ്. ഇത് ഇപ്പോൾ ഒരു മലയാളിയെ തേടി എത്തിയിരിക്കുകയാണ്. ഡോക്ടർ ടിജോ വർഗീസ് എന്ന വ്യക്തിക്ക് ആണ് ഈ അവാർഡ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. തായ്‌ലൻഡിൽ നടക്കുന്ന ബാങ്കോക്ക് ഇൻറർനാഷണൽ മാജിക് കാർണിവലിൽ ആയിരുന്നു 1500 മജീഷ്യന്മാർ പങ്കെടുത്തത്. ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഇദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇൻറർനാഷണൽ മജീഷ്യൻ സൊസൈറ്റി പ്രസിഡൻറ് ടോണി ഹാസിനി ഇദ്ദേഹത്തിന് അവാർഡ് സമ്മാനിക്കുകയും ചെയ്തു.
പത്തനംതിട്ട സ്വദേശി ആണ് ഇദ്ദേഹം. കേരളത്തിൽ നിന്നും ഗോപിനാഥ് മുതുകാട്, മജീഷ്യൻ സാമ്രാജ് എന്നിവർ ഇതിനുമുമ്പ് ഈ അവാർഡ് നേടിയിരുന്നു. ഇന്ത്യയിൽ നിന്നും വെറും എട്ടുപേർക്ക് മാത്രമാണ് ഈ അവാർഡ് ഇതിനു മുൻപിൽ ലഭിച്ചിട്ടുള്ളത്. കേരളത്തിനകത്തും പുറത്തുമായി ഇദ്ദേഹം ധാരാളം മാജിക് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.
ഇതിനോടകം 400ൽ അധികം ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം 125 അവാർഡുകൾ റെക്കോർഡ് നേട്ടമാണ് എന്നതാണ് ഏറ്റവും വലിയ ശ്രദ്ധേയമായ കാര്യം. അമേരിക്കയും യൂകെയും ജർമ്മനിയും ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇദ്ദേഹം മാജിക് ഷോ നടത്തിയിട്ടുണ്ട്.
കണ്ണുകെട്ടിക്കൊണ്ട് നാലരമണിക്കൂർ മാജിക് പ്രകടനം നടത്തി ഇദ്ദേഹം ഒരു റെക്കോർഡ് തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഏകദേശം പത്തിൽ അധികം ഹോണർറീ ഡോക്ടറേറ്റ് ബിരുദങ്ങൾ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിൻറെ ഗുരുക്കന്മാർ എന്നു പറയുന്നത് മജീഷ്യൻ ജോൺസൺ, സൂപ്പർ സെൽവൻ, മജീഷ്യൻ സാരംഗ്, മജീഷ്യൻ യോനാ എന്നിവരാണ്. ഇത് കൂടാതെ ഒരു മെന്റലിസ്റ്റ് എന്ന നിലയിലും ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം മെന്റലിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു വരുന്ന വ്യക്തിയാണ്.
Recent Comments