വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയായി ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന താരമായിരുന്നു ദിവ്യ ഉണ്ണി. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ദിവ്യയ്ക്ക് ലഭിച്ചിരുന്നു. വിവാഹത്തോടെയായി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.
ദിവ്യ ഉണ്ണി ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഡിസൈന്‍സ് സ്മിത ആന്‍ഡ് മിനി എന്ന ഇന്‍സ്റ്റഗ്രാം പേജ് മെന്‍ഷന്‍ ചെയ്താണ് ദിവ്യ ഉണ്ണി ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. ഈ സാരിക്ക് വളരെയധികം നന്ദിയെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് കലര്‍ന്ന സാരിയണിഞ്ഞുള്ള ഫോട്ടോസാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്. കിടിലനായാണ് ദിവ്യ ഉണ്ണി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. പതിവ് പോലെ ഇത്തവണയും ക്യൂട്ട് ചിത്രങ്ങളാണ് ദിവ്യ ഉണ്ണി പോസ്റ്റ് ചെയ്തത്.
കുടുംബ ജീവിതത്തോടൊപ്പം ആഘോഷിക്കുമ്പോള്‍ സിനിമയില്‍ നിന്ന് ദിവ്യ ഉണ്ണി വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ എന്നും സജീവമാണ് ഈ താരം. കുടുംബ വിശേഷങ്ങളും സുഹൃത്തുക്കളോടൊപ്പം ഉള്ള മറ്റു നിമിഷങ്ങളും എല്ലാം തന്നെ ദിവ്യ ഉണ്ണി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോട് പങ്കുവെക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അഭിനയ ജീവിതത്തില്‍ സജീവമല്ലെങ്കിലും ദിവ്യ ഉണ്ണിയുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകള്‍ ആകാറുണ്ട്. കഴിഞ്ഞദിവസം മകളും ഒത്ത മഴ നനയുന്ന ഒരു വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. മനോഹരമായ ദൃശ്യങ്ങള്‍ ആയിരുന്നു എന്ന് പല ആരാധകരും കമന്റ് നല്‍കി. സത്യത്തില്‍ അത് മികവാര്‍ന്ന ദൃശ്യങ്ങള്‍ തന്നെയായിരുന്നു. മഴയുടെ എല്ലാ സൗന്ദര്യങ്ങളും ആവാഹിച്ച് മലയാള സിനിമയുടെ പഴയ നായികയും മകളും. ഇത് സോഷ്യല്‍ മീഡിയയ്ക്ക് പുത്തന്‍ തലക്കെട്ട് തന്നെയായിരുന്നു.
നിരവധി സിനിമകളിലൂടെ ഇന്ന് മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ്. മികച്ച നടി മാത്രമല്ല ഒരു നര്‍ത്തകി കൂടിയാണ് ദിവ്യ ഉണ്ണി. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ നൃത്തത്തിന്റെ പല വീഡിയോകളും ഇപ്പോഴും പങ്കുവെക്കാറുണ്ട്. ഇതിനെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
Recent Comments