അമ്പരപ്പിക്കുന്ന മേക്കോവര്‍; ഈ ബിഗ് ബോസ് വിന്നര്‍ ആരാണെന്ന് മനസ്സിലായോ, പറയാമോ

മേക്കപ്പിന് ഒക്കെ ഒരു പരിതിയില്ലെ എന്ന് നമ്മള്‍ പലപ്പോഴും പലരോടും ചോദിക്കാറുണ്ടാകും. എന്നാല്‍ മേക്കപ്പിന് പരിതിയില്ല എന്നാണ് ഈ മേക്കോവര്‍ ഫോട്ടോ പറയുന്നത്. പ്രിയ ബിഗ് ബോസ് താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

divya agarwal

ബിഗ് ബോസ് താരം ദിവ്യാ അഗര്‍വാളിന്റെ മേക്കോവര്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ആളെ ഒരുവിധത്തിലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലുള്ള മേക്കോവറാണ് ദിവ്യ അഗര്‍വാള്‍ നടത്തിയിരിക്കുന്നത്. പ്രോസ്തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യാ അഗര്‍വാള്‍ ഒരു വൃദ്ധനായി രൂപം മാറിയിരിക്കുന്നത്. വെബ് ഷോയായ കാര്‍ടെലിനു വേണ്ടിയാണ് ദിവ്യാ അഗര്‍വാളിന്റെ രൂപ മാറ്റം.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ താരം തന്നെയാണ് മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. മേയ്ക്കപ്പിന് വേണ്ടി മണിക്കൂറുകളോളമാണ് താന്‍ ഇരുന്നത്. തന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാനായിരുന്നു ശ്രമം എന്നും ചിത്രം പങ്കുവച്ച് താരം കുറിച്ചു.

എന്തായാലും ദിവ്യാ അഗര്വാളിന്റെ ഫോട്ടോ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ബിഗ്‌ബോസ് ഒടിടിയുടെ ആദ്യ വിജയിയാണ് ദിവ്യ അഗര്‍വാള്‍. പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരത്തിന്റെ ഫോട്ടോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്.