HomeEntertainmentദില്‍ഷ റോബിന്‍ വിഷയത്തിലെ ആ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് സൂരജ്

ദില്‍ഷ റോബിന്‍ വിഷയത്തിലെ ആ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിച്ച് സൂരജ്

ബിഗ് ബോസ് നാലാം സീസണ്‍ ഫോര്‍ പൂര്‍ത്തിയായി മൂന്ന് മാസം പിന്നിട്ടിട്ടും പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഈ മത്സരത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത്. കഴിഞ്ഞ സീസണിലെ വിജയിയായിരുന്നു ദില്‍ഷ പ്രസന്നന്‍. ദില്‍ഷയും റോബിനും തമ്മില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിഗ് ബോസ് ഹൗസില്‍ വെച്ച് ദില്‍ഷയോട് തനിക്ക് പ്രണയമുണ്ടെന്ന് റോബിന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പുറത്ത് വന്ന ശേഷം പല പ്രശ്‌നങ്ങളും ഉണ്ടായി, ഇരുവരും പിരിഞ്ഞു.

അതേ സമയം ദില്‍ഷ-റോബിന്‍ വിഷയവുമായി ബന്ധപ്പെട്ട് ദില്‍ഷയുടെ സുഹൃത്ത് സൂരജും വലിയ ചര്‍ച്ചയായിരുന്നു. പലപ്പോഴും റോബിന്‍ ഫാന്‍സും റോബിനും സൂരജുമായി സോഷ്യല്‍മീഡിയ വഴിയും മറ്റും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. ഇരുവരും സോറി പറയുന്നതൊക്കെ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. റോബിനുമായി ഇനി സൗഹൃദമില്ലെന്ന് ദില്‍ഷ പറഞ്ഞ ശേഷം ദില്‍ഷയ്ക്കും സൂരജിനും നേരെ വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിങും ഡീഗ്രേഡിങും ഇപ്പോഴും നടക്കുന്നുണ്ട്. ഒരു വീഡിയോയിലൂടെയായിരുന്നു റോബിനുമായി ഇനിയൊരു ബന്ധവുമില്ല എന്ന് ദില്‍ഷ പറഞ്ഞത്.

 

അതേ സമയം ഇപ്പോള്‍ ബിഗ് ബോസിന് ശേഷം താന്‍ നേരിട്ടതിനെ കുറിച്ച് ദില്‍ഷയുടെ സുഹൃത്ത് സൂരജ് ബിഹൈന്‍വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. തുടക്കത്തില്‍ നല്‍കിയ ഇന്റര്‍വ്യൂ മാത്രം കണ്ട് അതിന് പുറകിലെന്താണ് നടന്നതെന്ന് മനസിലാക്കാതെ ആളുകള്‍ ഒരോ സ്റ്റോറി ഉണ്ടാക്കികൊണ്ടുവന്നത് മുതലാണ് അബ്യൂസീവ് കമന്റുകള്‍ എനിക്കെതിരെ വരാന്‍ തുടങ്ങിയത്. പിന്നാലെ റോബിനും ദില്‍ഷയും തമ്മിലുള്ള ഇഷ്യൂസ് വന്നു. എന്റെ ഒരു വോയ്‌സ് ക്ലിപ്പ് ലീക്കായി. അങ്ങനെ വണ്‍ ബൈ വണ്‍ ഇന്‍സിഡന്റ്‌സ് വന്നുകൊണ്ടിരുന്നു. സത്യത്തില്‍ എനിക്ക് തിരിച്ച് പറയാനോ പ്രൂവ് ചെയ്യാനോ പറ്റാത്ത അവസ്ഥയായിരുന്നു. അങ്ങനെയല്ല ഞാന്‍ പറഞ്ഞത് ഇങ്ങനെയാണ് എന്നുപോലും പറഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത അവസ്ഥയായിരുന്നു. എനിക്ക് അത് കണ്ടുകൊണ്ടിരിക്കാന്‍ മാത്രമെ അന്ന് പറ്റുമായിരുന്നുള്ളു. എന്റെ കൈയ്യില്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അതല്ല ഇതാണ് ഉദ്ദേശിച്ചതെന്ന് തെളിയിച്ച് കൊടുക്കാന്‍ പോലും. നമ്മളെ ഇഷ്ടപ്പെടുന്ന ആള്‍ക്കാരുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ക്ലാരിഫിക്കേഷന്‍ കൊടുക്കുന്നത്. അവര്‍ക്ക് കാര്യം അറിയണമെന്നും നമ്മളുടെ ഭാഗത്ത് തെറ്റുണ്ടോയെന്ന് അറിയണമെന്നുമുണ്ട്. അവര്‍ നമ്മള്‍ പറഞ്ഞാല്‍ മനസിലാക്കാന്‍ നില്‍ക്കുന്ന ആളുകളാണ്. നെഗറ്റീവ് കമന്റ്‌സ് വായിക്കാന്‍ തന്നെ പോകാറില്ല.

ഇപ്പോഴും ആളുകള്‍ എന്നെ ബ്ലെയിം ചെയ്യുന്നുണ്ട്. ഞാന്‍ ദില്‍ഷയെക്കാള്‍ കുറച്ച് സ്‌ട്രോങാണ്. ദില്‍ഷ ഫുള്‍ ഡൗണ്‍ ആയിരുന്നു. ആരെയും സപ്പോര്‍ട്ട് ചെയ്യാനുള്ള മാനസികാവസ്ഥയിലൊന്നുമായിരുന്നില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ദില്‍ഷ ടോട്ടലി ഓക്കെയായിരുന്നു. ഇനി പ്രശ്‌നമുണ്ടാക്കാന്‍ പോകാണ്ട എന്നാണ് ദില്‍ഷ സംസാരിച്ചത്.

Most Popular

Recent Comments