നര്‍ത്തകികയായും അഭിനയത്രിയുമായും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറിയ താരമാണ് ദില്‍ഷ പ്രസന്നന്‍. പിന്നീട് ബിഗ് ബോസ് സീസണ്‍ ഫോറിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധനേടുന്നത് ബിഗ് ബോസ് മത്സരാര്‍ത്ഥിയായതോടെയാണ്. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യ വനിതാ വിജയി കൂടിയാണ് ദില്‍ഷ പ്രസന്നന്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ദില്‍ഷ പ്രസന്നന്‍. തന്റെ യാത്രകളോടുള്ള പ്രണയത്തെ കുറിച്ചും താന്‍ നടത്തിയ യാത്രകളെ കുറിച്ചും പറയുകയാണ് ദില്‍ഷ പ്രസന്നന്‍.
എനിക്ക് യാത്രകളോട് എന്നും പ്രണയമാണ്. കുടുംബത്തോടൊപ്പവും കൂട്ടുകാര്‍ക്കൊപ്പവും യാത്രകള്‍ പോകാറുണ്ട്. ഞാനൊരു റൈഡര്‍ ആണ്. വീട്ടിലൊരു ഹിമാലയന്‍ ബൈക്കുണ്ട്. ജോലി ചെയ്തിരുന്ന ബെംഗളൂരുവില്‍നിന്ന് സ്വദേശമായ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രകള്‍ അതിലായിരുന്നു. ഞാനും അനിയത്തിയും ചേര്‍ന്ന് ബൈക്കില്‍ ഒരു ഉത്തരേന്ത്യന്‍ ട്രിപ്പിന് പദ്ധതിയിട്ടിരുന്നു.എന്നാല്‍ ആ സമയത്താണ് കോവിഡ് വ്യാപനമുണ്ടായത്. അതോടെ ആ ആഗ്രഹം നീണ്ടു പോയി. എങ്കിലും വൈകാതെ അതു സാധിക്കുമെന്നാണ് പ്രതീക്ഷ. കുടുംബസമേതം നടത്തുന്ന യാത്രകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനായി ഇടയ്ക്കിടെ സമയം മാറ്റിവയ്ക്കാറുണ്ട്. എല്ലാവരും അങ്ങനെ ചെയ്യണം. കാരണം നല്ല കുറേ നിമിഷങ്ങളും മനോഹരമായ ഓര്‍മകളും അത്തരം യാത്രകള്‍ സമ്മാനിക്കും. ജീവിതത്തില്‍ സൂക്ഷിച്ചു അതൊക്കെയല്ലേ ഉണ്ടാകൂയെന്ന് ദില്‍ഷ പറഞ്ഞു.
ബാംഗ്ലൂരിലെ ജോലിക്കിടെ നോര്‍ത്ത് ഇന്ത്യന്‍ യാത്ര നടത്തിയതിനെ കുറിച്ചും ദില്‍ഷ പറയുന്നുണ്ട്. രണ്ടാഴ്ച ലീവ് എടുത്തായിരുന്നു ട്രിപ്പ്. അനിയത്തിയും തന്റെ ഒരു സുഹൃത്തുമായിരുന്നു ഒപ്പമുണ്ടായിരുന്നത്. പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, കശ്മീര്‍ എന്നീ സ്ഥലങ്ങളിലേക്കാണ് പോയത്. കശ്മീര്‍ ഹൃദയം കീഴടക്കി. ഭൂമിയിലെ സ്വര്‍ഗമാണ് കശ്മീര്‍ എന്നു തോന്നിപ്പോയി. അത്രയേറെ മനോഹരമായിരുന്നു കശ്മീര്‍ എന്ന് ദില്‍ഷ പറയുന്നു. ലീവിന്റെ പ്രശ്നമുണ്ടായതില്‍ പലതും കാണാനായില്ല. അച്ഛനും അമ്മയുമായി ഒരിക്കല്‍ കൂടി അവിടെ പോകണം. ആരോഗ്യ പ്രശ്നമുള്ള അമ്മ പെട്ടെന്നൊന്നും സമ്മതിക്കില്ല എന്നാല്‍ അത് അവര്‍ കാണണമെന്നും അല്ലെങ്കില്‍ അത് ജീവിതത്തിലെ വലിയ നഷ്ടമാകുമെന്നും താരം പറയുന്നു.
ഇന്ത്യക്ക് പുറത്ത് ഓസ്‌ട്രേലിയ, മലേഷ്യ, സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ വിവിധ വിദേശരാജ്യങ്ങളില്‍ ഷോകള്‍ ചെയ്യാനായി പോയിട്ടുണ്ട്. ആ രാജ്യങ്ങളെല്ലാം മനോഹരമായിരുന്നു. എല്ലായിടത്തും ഹൃദയത്തില്‍ തൊടുന്ന കാഴ്ചകളുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Recent Comments