HomeEntertainmentറോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ? ദില്‍ഷയോട് അവതാരികയുടെ ചോദ്യം, പക്ഷേ ഉത്തരമോ?

റോബിനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോ? ദില്‍ഷയോട് അവതാരികയുടെ ചോദ്യം, പക്ഷേ ഉത്തരമോ?

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ഹിറ്റ് പരിപാടിയാണ് ബിഗ് ബോസ്. സീസണ്‍ ഒന്നു മുതല്‍ നാലു വരെ മികച്ച ആരാധകരെയാണ് ഷോയ്ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. എല്ലാ സീസണ്‍ അവസാനിക്കുമ്പോഴും മത്സരാര്‍ത്ഥികള്‍ക്ക് എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അവരുടെ ഓരോ വിശേഷങ്ങളും കുടുംബവാര്‍ത്തകളും ജനങ്ങള്‍ക്ക് എന്നും അറിയേണ്ട വിഷയമാണ്. അതുകൊണ്ടുതന്നെ ഇതെല്ലാം വാര്‍ത്തകള്‍ ആകാറുണ്ട്.

ബിഗ് ബോസ് സീസണ്‍ ഫോര്‍ അവസാനിച്ചിട്ട് നാളുകളായി. എന്നിരുന്നാലും മത്സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ഈ സീസണില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട പേരുകളാണ് ദില്‍ഷാ പ്രസന്നന്‍, റോബിന്‍ രാധാകൃഷ്ണന്‍ എന്നീ പേരുകള്‍. അച്ചടക്ക നടപടിയുടെ ഭാഗമായി റോബിന്‍ രാധാകൃഷ്ണന് പരിപാടിയുടെ ഇടയ്ക്ക് വെച്ച് പുറത്താക്കേണ്ടിവന്നു. ഇവര്‍ രണ്ടുപേരും നല്ല സൗഹൃദത്തില്‍ ആയിരുന്നു. പക്ഷേ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് റോബിന്‍ പലതവണ പല വേദികളില്‍ സംസാരിച്ചിട്ടുണ്ട്. മത്സരത്തിനുള്ളില്‍ വച്ച് തന്നെ റോബിന്‍ തന്റെ ഇഷ്ടം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ദില്‍ഷ സൗഹൃദം മാത്രമാണെന്നാണ് പറഞ്ഞത്. പുറത്തിറങ്ങിയശേഷം ആദ്യ നാളുകളില്‍ സംസാരിച്ചത് ഞാനും ഡോക്ടറും ഒന്നിച്ചു വന്ന നിങ്ങളോട് ഞങ്ങളുടെ തീരുമാനം അറിയിക്കും എന്നാണ്.
പക്ഷേ പെട്ടെന്ന് ഒരു ലൈവിലൂടെ ദില്‍ഷ ഇപ്പോള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും റോബിനുമായി ഇനിയൊരു ബന്ധവും ഉണ്ടാകില്ല എന്നും പറഞ്ഞു. ഇത് ആരാധകര്‍ക്കിടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചു. ഇതിനെ തുടര്‍ന്ന് നിരവധി വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്.

കോമഡി സ്റ്റാര്‍ വേദിയില്‍ ദില്‍ഷയോട് അവതാരക മീര ചോദിക്കുന്ന ചോദ്യമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. റോബിനെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്നാണ് ആദ്യം അവതാരക ദില്‍ഷയോട് ചോദിക്കുന്നത്. ഇതിന് ദില്‍ഷ വളരെ ലളിതമായിതന്നെ മറുപടി നല്‍കി. ഇപ്പോള്‍ കല്യാണം കഴിക്കാനുള്ള പ്ലാനില്ല എന്നാണ് ദില്‍ഷ ആദ്യം പറഞ്ഞത്. എന്നാല്‍ ഈ മറുപടിയില്‍ അത്ര തൃപ്തികരമായിരുന്നില്ല. ഇതോടെ വീണ്ടും ഇനി വിവാഹത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്ത് റോബിനെ പരിഗണിക്കുമോ എന്നായി അടുത്ത ചോദ്യം. ഇതിനും ദില്‍ഷ മറുപടി പറയാന്‍ താല്‍പ്പര്യമില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മറുപടി പറഞ്ഞ് തുടങ്ങുന്നത്. എന്നാല്‍ ഇതേ ചോദ്യം റോബിനോട് താല്‍ ചോദിച്ചിരുന്നു എന്നും അതിന് റോബിന്‍ നല്‍കിയ മറുപടി ഇതാണെന്നും പറഞ്ഞ് മറ്റൊരു വീഡിയോ കാണിക്കുകയാണ്. ഇതില്‍ റോബിന്‍ ദില്‍ഷയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് പറയുന്നത്.

ഇതോടെ വീണ്ടും ചോദ്യം ദില്‍ഷയിലേയ്ക്കെത്തി. എനിക്ക് ഇപ്പോള്‍ ജോലിയല്ല, എന്റെ കരിയറാണ് എനിക്കിപ്പോള്‍ മറ്റെന്തിനേക്കാളും വലുത്. ഇപ്പോള്‍ ഒരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല. വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്ന സമയം നോക്കാം എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാന്‍ സാധിക്കൂ എന്നാണ് ദില്‍ഷ പറഞ്ഞത്. ഇതോടൊപ്പം താന്‍ നേരിച്ച സൈബര്‍ ആക്രമണങ്ങളെക്കുറിച്ചും താരം വ്യക്തമാക്കി.

Most Popular

Recent Comments