HomeEntertainmentദില്‍ഷ പ്രസന്നന്‍ വിജയിക്കേണ്ട മത്സരാര്‍ത്ഥി ആയിരുന്നില്ല, തുറന്നു പറഞ്ഞ് ഫിറോസ് ഖാന്‍

ദില്‍ഷ പ്രസന്നന്‍ വിജയിക്കേണ്ട മത്സരാര്‍ത്ഥി ആയിരുന്നില്ല, തുറന്നു പറഞ്ഞ് ഫിറോസ് ഖാന്‍

ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ മൂന്നും നിരവധി സംഭവങ്ങള്‍ കൊണ്ട് വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കൊവിഡ് രൂക്ഷമായപ്പോള്‍ നൂറ് ദിവസം തികയ്ക്കാതെ ഷോ നിര്‍ത്തിയെങ്കിലും പിന്നീട് ഗ്രാന്റ് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിച്ചിരുന്നു.
മണിക്കുട്ടനായിരുന്നു മൂന്നാം സീസണില്‍ വിജയിയായത്.

അതേ സമയം ഈ സീസണില്‍ വന്ന് വലിയ രീതിയില്‍ ചലനം സൃഷ്ടിച്ച മത്സരാര്‍ഥികളായിരുന്നു ടെലിവിഷന്‍ താരം ഫിറോസ് ഖാനും ഭാര്യ സജ്‌നയും. മത്സരത്തിനിടയില്‍ ഫിറോസ് സ്ത്രീവിരുദ്ധനാണെന്നായിരുന്നു ഏറ്റവുമധികം കേട്ട വിമര്‍ശനം. എന്നാല്‍ താന്‍ നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരനാണ് എന്നായിരുന്നു ഫിറോസ് പലപ്പോഴായി പറഞ്ഞിരുന്നത്. വലിയ ആരാധകരെ സ്വന്തമാക്കി നില്‍ക്കുന്ന സമയത്തായിരുന്നു അവര്‍ ബിഗ് ബോസില്‍ നിന്ന് ഇരുവരും പുറത്തുപോയത്. മറ്റൊരു മത്സരാര്‍ഥി രമ്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരേയും പുറത്താക്കിയത്. ഇരുവരും ഇപ്പോള്‍ സീരിയലുകളിലും മറ്റും സജീവമാണ്. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്.

ബിഗ് ബോസ് നാലാം സീസണിനെ കുറിച്ചും ബിഗ് ബോസിന് ശേഷം കരിയറില്‍ വന്ന മാറ്റങ്ങളെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ് ഖാന്‍. ദില്‍ഷ ബിഗ് ബോസ് സീസണ്‍ നാലിലെ വിജയി ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ബിഗ് ബോസില്‍ വോട്ടിങ്ങിന് വലിയ പ്രധാന്യമുണ്ട്. അതിന് അര്‍ത്ഥം ഗെയിം കളിക്കാത്തവര്‍ക്ക് പിന്തുണ കൊടുക്കും എന്നല്ല. നന്നായി കളിക്കുന്നവര്‍ക്കും റിസ്‌ക്ക് എടുക്കുന്നുവര്‍ക്കുമായിരിക്കുല്ലോ ആളുകള്‍ വോട്ടുകൊടുക്കുക. പ്രത്യേകിച്ച് മലയാളികള്‍ നല്ല ബുദ്ധിയുള്ള ആളുകളാണ്. ഒരു സംഭവം കാണുമ്പോള്‍ അതില്‍ എത്രത്തോളം അവര്‍ റിസ്‌ക് എടുക്കുന്നു. എത്രത്തോളം പരിശ്രമിക്കുന്നു എന്നുള്ളതൊക്കെ അവര്‍ കൃത്യമായി മനസിലാക്കും. ബിഗ് ബോസ് സീസണ്‍ ഫോറില്‍ എനിക്ക് അറിയുന്ന കുറെ ആളുകളുണ്ടായിരുന്നു.

മികച്ച രീതിയില്‍ ഗെയിം കളിക്കുന്ന ഒരാള്‍ക്കായിരുന്നു എന്റെ പിന്തുണ. ദില്‍ഷ ഒരിക്കലും വിജയി ആവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിചാരിക്കാത്തൊരു കുട്ടിക്കാണ് സമ്മാനം കിട്ടിയത്. ഈ സീസണിലെ മൂന്ന്, നാലുപേര്‍ നല്ല ഗെയിമറായിരുന്നു. അവരൊക്കെ ഞാന്‍ വിചാരിക്കുന്നതിന് മുമ്പ് തന്നെ പുറത്തായിപ്പോയി. അതേക്കുറിച്ച് ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നാണ് താരം പറഞ്ഞത്.

Most Popular

Recent Comments