HomeEntertainmentദില്‍ഷ കുടുംബവിളക്ക് എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നു: വാര്‍ത്ത സത്യമാണോയെന്ന് ആരാധകര്‍

ദില്‍ഷ കുടുംബവിളക്ക് എന്ന സീരിയലില്‍ അഭിനയിക്കാന്‍ പോകുന്നു: വാര്‍ത്ത സത്യമാണോയെന്ന് ആരാധകര്‍

സംഭവബഹുലമായ നിരവധി കാര്യങ്ങളിലൂടെയാണ് ഇത്തവണ ബിഗ് ബോസ് കടന്നുപോയത്. മികച്ച മത്സരാര്‍ത്ഥികളായിരുന്നെങ്കിലും കടുത്ത പോരാട്ടമായിരുന്നു. ഷോയില്‍ നിന്നും ഇടയ്ക്ക് പലര്‍ക്കും ഇറങ്ങേണ്ടി വന്നു. ആരാധകര്‍ വളരെ പ്രതീക്ഷയോടെയാണ് ഇത്തവണയും ബിഗ് ബോസ് കണ്ടത്. സൗഹൃദവും വഴക്കും മത്സരവും എല്ലാം ആരാധകര്‍ വളരെയധികം ആഘോഷിച്ചു. ഓരോ മത്സരാര്‍ത്ഥികള്‍ക്കും ഫാന്‍സ് പേജുകള്‍ ഉണ്ടായി. വിമര്‍ശനങ്ങള്‍, അഭിപ്രായവ്യത്യാസങ്ങള്‍, ഇതെല്ലാം തന്നെ എത്തവണത്തെയും പോലെ ഇത്തവണയും ചര്‍ച്ചയായി. എല്ലാത്തിനമൊടുവില്‍ ദില്‍ഷാ പ്രസന്നനാണ് വിജയിയായത്. കൊയിലാണ്ടിക്കാരിയായ ദില്‍ഷ നൃത്ത രംഗത്ത് സജീവമായിരുന്നു.

ബ്ലെസ്ലി, റിയാസ്, ധന്യ, ലക്ഷ്മി പ്രിയ എന്നിവരായിരുന്നു ടോപ് ഫൈവിലെത്തിയ മറ്റ് താരങ്ങള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറായ ദില്‍ഷ ഈ സീസണിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. ടാസ്‌കുകളിലെ മികച്ച പ്രകടനങ്ങളും പോസിറ്റീവ് ആറ്റിറ്റിയൂഡുമാണ് ദില്‍ഷയെ ജനപ്രീയയാക്കി മാറ്റിയത്.

ബിഗ് ബോസിന് ശേഷമുള്ള താരങ്ങളുടെ ജീവിതവും വാര്‍ത്തകല്‍ നിറയുന്നുണ്ട്. ഉദ്ഘാടനങ്ങളും ഡാന്‍സ് പരിപാടികളും മോഡലിങുമൊക്കെയായി തിരക്കുകളിലാണ് ദില്‍ഷ. ബിഗ് ബോസിന് ശേഷം തന്റെ അഭിനയ കരിയറില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുകയാണ് താന്‍ എന്നായിരുന്നു ദില്‍ഷ പറഞ്ഞത്. ദില്‍ഷ അതിലേക്കുള്ള ചുവടുവച്ചതായാണ് പുതിയ ചര്‍ച്ചകള്‍ പറയുന്നത്. തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ദില്‍ഷയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ട് താരം കുടുംബവിളക്ക് പരമ്പരയില്‍ അഭിനയിക്കാനൊരുങ്ങുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. സഹോദരി ശേഖ പ്രസന്നനും കുടുംബവിളക്ക് താരം ശരണ്യയ്ക്കുമൊപ്പം ചെന്നൈയിലേക്ക് പോകുന്ന ചിത്രമാണ് ദില്‍ഷ പങ്കുവച്ചിരിക്കുന്നത്. ശരണ്യയും ദില്‍ഷയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ശരണ്യ ഏഷ്യാനെറ്റിനേയും കുടുംബവിളക്കിനേയും സ്റ്റോറിയില്‍ മെന്‍ഷന്‍ ചെയ്തിട്ടുമുണ്ട്. ഇതാണ് ആരാധകര്‍ക്കിടയില്‍ സംശയത്തിന് വഴി തെളിച്ചിരിക്കുന്നത്. ദില്‍ഷയും കുടുംബവിളക്ക് പരമ്പരയുടെ ഭാഗമാവുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നല്ല ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ദില്‍ഷ പറഞ്ഞത്. വിജയ്, ധനുഷ്, കുഞ്ചാക്കോ ബോബന്‍, അല്ലു അര്‍ജുന്‍, ഹൃത്വിക് റോഷന്‍ തുടങ്ങിയവരോടൊപ്പം ഡാന്‍സ് കളിക്കണമെന്നതും തന്റെ ആഗ്രഹമാണെന്നാണ് ദില്‍ഷ പറഞ്ഞിരുന്നു.

Most Popular

Recent Comments