HomeCelebrityസൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു ദിൽഷ ആർമി: “റോബിൻ അരി മാത്രം “

സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു ദിൽഷ ആർമി: “റോബിൻ അരി മാത്രം “

 

ഹിന്ദി, തമിഴ് മറ്റു തെന്നിന്ത്യൻ ഭാഷകളുടെ ചുവട് പിടിച്ചു മലയാളത്തിലും വെന്നിക്കൊടി പാറിച്ച റിയാലിറ്റി ഷോയായിരുന്നു താരരാജാവ് മോഹൻലാൽ ആങ്കറായ ബിഗ്ഗ് ബോസ്സ്. ഓരോ സീസൺ ചെല്ലുന്തോറും ആളുകൾ ഈ ഷോക്ക് പിന്നാലെയാണ്. കഴിഞ്ഞ എല്ലാ സീസണുകളിലും 100 ദിവസത്തെ ഷോ കഴിയുന്നതോടെ ആരാധകരും അവസാനിപ്പിച്ചു അടുത്ത സീസണിനായി കാത്തിരിക്കാറായിരുന്നു പതിവ്. എന്നാൽ പതിവിന് വിപരീതമായി ഈ സീസൺ ഒട്ടേറെ മാറ്റങ്ങളോടെയാണ് പുറത്ത് വന്നത്. ന്യൂ നോർമൽ കോൺസെപ്റ്റാണ് പുതിയതായി കൊണ്ടുവന്നത്. പങ്കെടുത്ത ഓരോ താരത്തിനും വ്യക്തമായ ഫാൻ ബേസും ആർമികളുമുണ്ടായിരുന്നു. ഫൈനലിൽ എത്തിച്ചേർന്നമൂന്ന് താരങ്ങളും കൂടാതെ റോബിൻ, ജാസ്മിൻ എന്നീ താരങ്ങൾക്കും വ്യക്തമായി ഫാൻ ബേസ് അടയാളപ്പെടുത്താൻ കഴിഞ്ഞു.

സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ചു ദിൽഷ ആർമി: “റോബിൻ അരി മാത്രം “

ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിട്ടും പകുതിക്കുവച്ചു നിർത്തിപ്പോരേണ്ടിവന്നത് റോബിൻ ആർമിയെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ബിഗ്ഗ് ബോസ്സ് മത്സരാർത്തിയായിരുന്ന ദിൽഷയുമായുള്ള റോബിന്റെ കോമ്പോ ഇരുവരുടെയും ആർമികൾ ആഘോഷിച്ചിരുന്നു. എന്നാൽ ഷോ വിന്നർ ആയ ശേഷം ഇവർ പിരിഞ്ഞത് രണ്ട് ആർമികളും തമ്മിലുള്ള സ്വരച്ചേർച്ചക്ക് കാരണമായി. റോബിന്റെ സഹായത്തോടെയാണ് ദിൽഷ വിന്നർ ആയി മാറിയതെന്നാണ് റോബിൻ ആർമി വാദിച്ചുവരുന്നത്. റണ്ണർ അപ്പ്‌ ആയ ബ്ലെസ്ലിയുടെ ആർമിയും ദിൽഷക്കെതിരെ രംഗത്തുവന്നിരുന്നു.

രംഗം ശാന്തമായി വരുന്നതിനിടക്കാണ് ഫസ്റ്റ് ലേഡി ബിഗ്ഗ്‌ബോസ് ആയ ദിൽഷ തന്റെ സോഷ്യൽ മീഡിയയിലൂടെ ഒരു പ്രൊമോഷൻ നടത്തുന്നത്. ഈ പ്രൊമോഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായി മാറിയിരിക്കുന്നത്. ഒരു ട്രേഡിങ് കമ്പനിയെ പ്രൊമോട്ട് ചെയ്യുന്ന തരത്തിൽ ദിൽഷ ഒരു സ്റ്റോറി പങ്കുവച്ചിരുന്നു. ഇതിനെതിരെ ബിഗ്ഗ് ബോസ്സ് സീസൺ റണ്ണർ അപ്പ്‌ ആയ ബ്ലെസ്ളീ തന്റെ സോഷ്യൽ മീഡിയയയിലൂടെ പ്രതികരിച്ചിരുന്നു.

ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും പണം നഷ്ടപ്പെടുത്തരുതെന്നും ബ്ലെസ്ലീ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇത് വൈറലായതോടെ മുൻ ബിഗ്ഗ് ബോസ്സ് താരങ്ങളായ മണിക്കുട്ടൻ റോബിൻ രാധാകൃഷ്ണൻ എന്നിവർ ഇതിനെതിരെ പ്രതികരിച്ചിരുന്നു. യൂട്യുബിലും കുറച്ചധികം ആളുകൾ ഇതിനെതിരെ രംഗത്തെത്തി. ഇതോടെ ദിൽഷ തന്റെ പ്രൊമോഷൻ ഡിലീറ്റ് ചെയ്യുകയും സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണം നടത്തുകയും ചെയ്തു.

താൻ മൂലം ആർക്കെങ്കിലും പ്രശനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ആർക്കെങ്കിലും അതുകൊണ്ട് ഉപകാരമുണ്ടാകുമല്ലോ എന്ന് കരുതിയാണ് താൻ ഇത് ചെയ്തതെന്നും താനും തന്റെ മാനേജ്‌റും ഇതിനെക്കുറിച്ചു അനേഷിക്കുകയും കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തതിനാലാണ് ഇത് ഷെയർ ചെയ്തതെന്നുമാണ് ദിൽഷയുടെ വാദം. പല വിമർശനങ്ങളും ഉണ്ടായെങ്കിലും ഏറ്റവും രസകരമായത് ദിൽഷയെ അബദ്ധത്തിൽ ചാടിക്കുന്നത് ദിൽഷ ആർമി തന്നെ ആണെന്നായിരുന്നു ഒരുകൂട്ടർ പറഞ്ഞത്. ഇതിനെതിരെ ദിൽഷ ആർമി രംഗത്തെത്തി.

“എന്തേലും പറഞ്ഞാല്‍ അപ്പോള്‍ സെന്റി അടിക്കും. വണ്‍സ് അപ്പോണ്‍ എ ടൈം നിങ്ങള്‍ അത് കൊണ്ട് അരിയും കൂടെ വാങ്ങിച്ചിരുന്നു എന്നും കൂടെ ആലോചിച്ചാല്‍ നല്ലത്. 4 സീസണില്‍ ഇങ്ങനെ പലരേം സപ്പോര്‍ട്ട് ചെയ്ത് അരി വാങ്ങിയ ആള്‍ക്കാരും നിങ്ങള്‍ തന്നെ ആണ്. നിങ്ങളുടെ ജോലി നിങ്ങള്‍ ചെയ്യുന്നു. അല്ലെങ്കില്‍ മോണിറ്റൈസ് ബട്ടണ്‍ ഓണ്‍ ആക്കാതെ വീഡിയോ ചെയ്ത് ഇടൂ സുഹൃത്തുക്കളെ.
എന്നിട്ട് ഞങ്ങള്‍ ഒന്നും എക്‌സ്‌പെക്ട് ചെയ്യാതെ ആണ് എല്ലാം കണ്ടസ്റ്റന്‍സിനേയും സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പറയൂ. അടുത്ത സീസണിലെ വിന്നറും അവരുടെ ഫാന്‍സും ആരായാലും ഇവരുടെ ഈ സെന്റിമെന്റല്‍ കാര്‍ഡ് ഇപ്പോഴേ നോട്ട് ചെയ്ത് വെക്കുക. ഇന്‍സ്റ്റഗ്രാം മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ അടുത്ത് നിന്നും ചേട്ടന്‍ വാങ്ങിയ കാര്യം അറിഞ്ഞില്ല. ഇനി ഒരു പേജ് തുടങ്ങുമ്പോള്‍ ചേട്ടന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചേക്കാമേ. ഇത്തവണ ഒന്നു ക്ഷമി.

നിങ്ങള്‍ പി ആര്‍ അല്ലാന്ന് പറയുന്ന സ്ഥിതിക്ക് അത് നിങ്ങളുടെ ഇഷ്ടം അല്ലെങ്കില്‍ അരി വാങ്ങാന്‍. റോബിന്‍ നിങ്ങളുടെ ഒരു അരി വാങ്ങുന്ന കണ്ടന്റ് മാത്രം. ആരെങ്കിലും ചോദ്യം ചെയ്യുന്നുണ്ടോ. അത് പോലെ 35 പേജ് ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തിനാണ് സാര്‍ അസഹിഷ്ണുത. നിങ്ങള്‍ നിങ്ങളുടെ കാര്യം നോക്കി പൊക്കോളൂ മിസ്റ്റര്‍. ചൊറിഞ്ഞ് കണ്ടന്റ് ഉണ്ടാക്കാനും ഇങ്ങനെ കിടന്ന് കരയാനും വേണം ഒരു റേഞ്ച്”. എന്നിങ്ങനെ പോകുന്നു ദിൽഷ ആർമിയുടെ പ്രതികരണം.

Most Popular

Recent Comments