“ദിലീപിനായ് ഒരു വര്‍ഷത്തോളം ക്ഷേത്രത്തില്‍ കെടാവിളക്ക് കത്തിച്ച് ഒരമ്മ”; എന്തിനെന്ന് അറിയാമോ-വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടന്‍ ദിലീപ്. ജനപ്രീയ നായകന്‍ എന്നാണ് ആരാധകര്‍ താരത്തിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. മലയാളത്തില്‍ കഥാപാത്രങ്ങളില്‍ വ്യത്യസ്ത പരീക്ഷിക്കുന്ന താരമായ ദിലീപ് മറക്കാന്‍ കഴിയാത്ത അനേകം കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്.

മാനത്തെ കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് അനേകം സൂപ്പര്‍ഹിറ്റ് സിനിമകളാണ് താരം സമ്മാനിച്ചിട്ടുള്ളത്. എന്നാല്‍ കുറച്ച് നാള്‍ മുന്‍പ് ദിലീപ് ജയിലില്‍ പോകേണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലാണ് ദിലീപ് ജയിലിലായത്.

ദീലീപ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോള്‍ താരത്തിന് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളെ കുറിച്ച് തുറന്ന് പറയുന്ന ഒരു അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിലീപ് പ്രതിസന്ധി ഘട്ടത്തിലൂടെ നീങ്ങിയപ്പോള്‍ ഒരു വര്‍ഷക്കാലത്തോളം ക്ഷേത്രത്തില്‍ കെടാവിളക്ക് തെളിച്ച് വഴിപാട് നടത്തിയതായിട്ടാണ് ആ അമ്മ പറയുന്നത്.

സൂര്യ ടിവിയുടെ ഏറ്റവും പുതിയ സെലിബ്രിറ്റി പരിപാടിയായ അരം + അരം = കിന്നരം എന്ന പരിപാടിയുടെ ആദ്യ എപ്പിസോഡിലാണ് ആ അമ്മയുടെ വെളിപ്പെടുത്തല്‍. ദിലീപ് അതിഥിയായി എത്തിയപ്പോഴായിരുന്നു ആ അമ്മ ഇക്കാര്യം പറഞ്ഞത്.

ആയിരം ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പാവപ്പെട്ടവര്‍ക്ക് വീടുവച്ചുനല്‍കുന്ന ഒരു പദ്ധതി ആരംഭിച്ചിരുന്നതായി ദിലീപ് ഷോയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പതിനൊന്നോളം വീടുകള്‍ മാത്രമേ പൂര്‍ത്തീകരിക്കാനായുള്ളൂ, പിന്നീട് ആ പദ്ധതി ഫ്രീസ് ചെയ്തു വെയ്ക്കുകയായിരുന്നെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഈ പദ്ധതിയില്‍ വീട് ലഭിച്ച ഒരമ്മയെയും മകളെയും ദിലീപിന് സര്‍പ്രൈസായി വേദിയിലെത്തിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ആ അമ്മയാണ് ദിലീപിനായി കേടാവിളക്ക് കത്തിച്ച കാര്യം വെളിപ്പെടുത്തിയത്.

അമ്മയുടെയും മകളുടെയും കഥയും തുറന്ന് പറച്ചിലും നിറകണ്ണുകളോടെയാണ് ദിലീപ് കേട്ടത്. പരുപാടിയില്‍ പങ്കെടുത്ത മറ്റ് താരങ്ങളുടെയും കണ്ണു നിറഞ്ഞു. നിങ്ങളെ പോലുള്ളവര്‍ എന്നെ വിശ്വസിക്കുന്നു എന്നത് തന്നെയാണ് തന്റെ വലിയ ശക്തിയെന്ന് അമ്മയുടെ വാക്കുകളോട് ദിലീപ് പ്രതികരിച്ചു. എന്നെ സ്‌നേഹിക്കുന്ന ഒരു വലിയ ശതമാനം ആളുകളും എന്റെ കൂടെയുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നും താരം പറഞ്ഞു.

അത്തരത്തില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ച ലക്ഷക്കണക്കിന് പേരെ തങ്ങള്‍ക്കറിയാമെന്ന് സീരിയല്‍ നടന്‍ സാജന്‍ സൂര്യയും ഷോയില്‍ പറഞ്ഞു. എന്തായാലും ഈ വീഡിയോ ദിലീപ് ആരാധകര്‍ക്ക് ഇടയില്‍ വൈറലായിട്ടുണ്ട്.’സത്യം എന്തെന്ന് പോലും തിരക്കാതെ എത്ര പേര് തള്ളി പറഞ്ഞാലും അദ്ദേഹത്തെ ജീവന് തുല്യം സ്നേഹിക്കുന്ന ജനങ്ങളാണ് ആ മനുഷ്യന്റെ ശക്തി’ എന്നാണ് ആരാധകര്‍ പറയുന്നത്.