ബിഗ് ബോസ് സീസണ്‍ ഫോറിലെ ഒരു മത്സരാര്‍ത്ഥി ആയിരുന്നു ധന്യ മേരി വര്‍ഗീസ്. ഫൈനല്‍ ഫൈവിലെത്തി ധന്യ അഞ്ചാം സ്ഥാനം കരസ്ഥമാക്കി. സെയ്ഫ് ഗെയിം എന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാകേണ്ടി വന്ന സാഹചര്യം ധന്യയ്ക്ക് ഉണ്ടായിരുന്നു. പക്ഷേ തന്റെ പല പെര്‍ഫോമന്‍സിലൂടെ ധന്യ സ്‌ട്രോങ്ങ് ആണെന്ന് പലതവണ തെളിയിച്ചു. മികച്ച പ്രകടനമാണ് ടാസ്‌ക്കുകളില്‍ ധന്യ കാഴ്ചവച്ചത്. അതുകൊണ്ടുതന്നെ ധന്യ ഫൈനല്‍ ഫൈവില്‍ എത്തി. സിനിമ സീരിയല്‍ പ്രേക്ഷകര്‍ക്ക് പരിചയമുള്ള മുഖം തന്നെയായിരുന്നു ധന്യയുടേത്. പക്ഷേ ബിഗ് ബോസില്‍ എത്തിയതോടുകൂടി ധന്യയ്ക്ക് ആരാധകര്‍ കൂടി. താന്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന പല ദുരിത കഥകളെക്കുറിച്ചും ധന്യ ബിഗ് ബോസ്സില്‍ പങ്കുവെച്ചു. ജീവിതത്തിന്റെ ചെറിയ കാലഘട്ടത്തില്‍ തന്നെ വളരെയേറെ ദുഃഖം അനുഭവിച്ചു എന്നാണ് ധന്യ പറഞ്ഞത്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ പ്രമുഖ സീരിയല്‍ നടനാണ്. ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സപ്പോര്‍ട്ട് ആണ് ധന്യക്ക് എന്നും മുതല്‍ക്കൂട്ട്.
അഭിനയ മേഖലയില്‍ ധന്യ ഉണ്ടായിരുന്നെങ്കിലും വിവാഹ ശേഷം ഒരു ബ്രേക്ക് എടുത്തിരുന്നു. അടുത്ത കാലത്താണ് സീതാകല്യാണം എന്ന പരമ്പരയിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്. അതിന് ശേഷമാണ് ബിഗ് ബോസിലേക്കുള്ള എന്‍ട്രിയും.
ധന്യയുടെ പല ചിത്രങ്ങള്‍ക്കും നിരവധി കമന്റുകളാണ് വരാറുള്ളത്. ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന പലരും കമന്റ് നല്‍കിയിരിക്കുന്നു. പുതിയ ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ധന്യ. നീലയ്ക്ക് അളവുകളില്ല, അത് അളവുകള്‍ക്കും അപ്പുറമാണെന്നാണ് ഒരു ചിത്രം പങ്കുവച്ച് ധന്യ കുറിച്ചിരിക്കുന്നത്. മറ്റൊരു ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്, നിങ്ങള്‍ക്ക് ധരിക്കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം ആത്മവിശ്വാസമാണെന്നാണ്. നിങ്ങളുടെ മൂല്യം മറക്കരുതെന്നും പറഞ്ഞ ഒരു ചിത്രം കൂടി താരം പങ്കുവെച്ചിട്ടുണ്ട്. എന്തുതന്നെ ആയാലും ചിത്രങ്ങള്‍ എല്ലാം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
2006 ല്‍ ഇറങ്ങിയ തിരുടി എന്ന ചിത്രത്തിലൂടെ ലാണ് ധന്യ സിനിമ ലോകത്തേക്ക് എത്തിയത്. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. മോഡലിങ്ങിലൂടെയാണ് ധന്യ അഭിനയത്തിലേക്ക് വരുന്നത്. നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമായിരുന്നു ധന്യ. ‘ഞാന്‍ ആഗ്രഹിക്കുന്നത് സീരിയലില്‍ നില്‍ക്കാനല്ല. സിനിമ ചെയ്യാനാണ് ആഗ്രഹമെന്നാണ് ധന്യയുടെ അഭിപ്രായം.
Recent Comments