HomeEntertainmentമാഷിനെ പരിചയപ്പെട്ടതിനു ശേഷമുള്ള മൂന്നാമത്തെ ഓണമാണിത്; താരദമ്പതികളുടെ ഓണവിശേഷങ്ങളും പുതിയ പാട്ടും

മാഷിനെ പരിചയപ്പെട്ടതിനു ശേഷമുള്ള മൂന്നാമത്തെ ഓണമാണിത്; താരദമ്പതികളുടെ ഓണവിശേഷങ്ങളും പുതിയ പാട്ടും

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരമാണ് ദേവിക നമ്പ്യാര്‍. ഗായകനായ വിജയ് മാധവ് ആണ് ദേവികയുടെ ജീവിത പങ്കാളി. ഇരുവരും പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ്. ഇവരുടെ വിവാഹവും വിവാഹ ശേഷമുള്ള ജീവിതവും ഫോട്ടോകളും വിശേഷങ്ങളുമല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവര്‍ക്കും നിരവധി ആരാധകരാണുള്ളത്. ഇവര്‍ക്ക് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. ജീവിതത്തിലേക്ക് കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. മൂന്നാം മാസത്തിലേക്ക് എത്തിയെന്നും അസ്വസ്ഥതകളൊക്കെ മാറി വരുന്നുണ്ടെന്നും ദേവിക പറഞ്ഞിരുന്നു. താരങ്ങള്‍ ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായെത്തിയിരിക്കുകയാണ്.

ഇവര്‍ പങ്കു വെച്ച വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെയാണ്…എല്ലാരും കാണണം ഞങ്ങളുടെ ഈ കുട്ടി വ്ളോഗ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കുവെച്ചത്. അതീവ സന്തോഷത്തോടെയായാണ് ദേവിക സംസാരിച്ച് തുടങ്ങിയത്. എല്ലാവര്‍ക്കും ഹാപ്പി ഓണം. ഈ വീഡിയോ നിങ്ങളെല്ലാവരും കണ്ടേ മതിയാവൂ, അതെന്റെ അപേക്ഷയാണെന്നും ദേവിക പറഞ്ഞിരുന്നു. ഓണവുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇത്. ഈ വീഡിയോ എടുക്കാനുള്ള കാരണവും ഞാനാണ്. മാഷിനെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ ഒരു ഓണപ്പാട്ട് കേള്‍ക്കുന്നുണ്ട്. ഇന്ന് ഇറക്കും, ഈ ഓണത്തിന് ഇറക്കുമെന്നൊക്കെ പറഞ്ഞ് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. അദ്ദേഹത്തെ പരിചയപ്പെട്ടതിന് ശേഷമുള്ള മൂന്നാമത്തെ ഓണമാണ് ഇത്തവണത്തേത്. എന്തായി മാഷേ ഓണപ്പാട്ട് എന്നൊന്നു ചോദിച്ച് പോയി. ഈ വട്ടവും ഇറക്കില്ലേയെന്നായിരുന്നു ചോദിച്ചത്. ആഹാ നിങ്ങളും എന്നെ കളിയാക്കുകയാണോ, എന്നാല്‍ ഇത് എടുത്തിട്ട് തന്നെ കാര്യം. എല്ലാ തവണത്തേയും പോലെ കാറില്‍ വെച്ച് തന്നെ എടുക്കുകയാണ്. അബദ്ധമാവില്ലേ, ആ സാഹസം വേണോയെന്നും ദേവിക ചോദിച്ചിരുന്നു. ആരെക്കാണുമ്പോഴും മാഷ് ഈ പാട്ടിനെക്കുറിച്ചേ പറയാറുള്ളൂ എന്നും ദേവിക പറഞ്ഞു.

ഇവര്‍ ഇപ്പോള്‍ ഒരു പുതിയ ഗാനം ഇറക്കിയിരിക്കുകയാണ്. ശശികല മേനോന്‍ എഴുതിയ വരികള്‍ക്ക് ഞാന്‍ മ്യൂസിക് നല്‍കി, മൂന്ന് കൊല്ലം മുന്നേ ഞങ്ങള്‍ ഉണ്ടാക്കിയ ഒരു ഓണപ്പാട്ട് ആണ്. പക്ഷെ പലകാരണങ്ങള്‍ കൊണ്ട് ഇതുവരെ ഈ പാട്ടിനു ഒരു വീഡിയോ ചെയ്യാന്‍ സാധിച്ചില്ല. ഈ ഓണത്തിന് എന്തായാലും ഈ പാട്ട് ഇറക്കണം എന്ന് ദേവിക പറഞ്ഞെന്ന് വിജയ് കുറിച്ചു. നമ്മുടെ തന്നെ ഫേസ്ബുക്കിലും യൂട്യുബിലും ഇന്‍സ്റ്റാഗ്രാമിലും പ്രേക്ഷകര്‍ ഉണ്ടല്ലോ, ആ ധൈര്യത്തില്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ഈ പാട്ടിനെ പറ്റി നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങള്‍ തീര്‍ച്ചയായും പറയണം. ഇഷ്ടമായാല്‍ ഇത് ഷെയര്‍ ചെയ്യണമെന്നും വിജയ് മാധവ് പറഞ്ഞിരുന്നു.

 

Most Popular

Recent Comments