HomeEntertainmentആ സ്റ്റേജ് പൊളിഞ്ഞു വീഴും, ഇങ്ങനെ വണ്ണം വെയ്ക്കാമോ? തടി കൂടിയതിന്റെ പേരില്‍ അനുഭവിച്ച വേദനകളെ...

ആ സ്റ്റേജ് പൊളിഞ്ഞു വീഴും, ഇങ്ങനെ വണ്ണം വെയ്ക്കാമോ? തടി കൂടിയതിന്റെ പേരില്‍ അനുഭവിച്ച വേദനകളെ കുറിച്ച് മനസു തുറന്ന് ദേവി ചന്ദന

കലോത്സവ വേദികളില്‍ നിന്ന് മിമിക്രിയിലേക്കെത്തിയ പ്രിയപ്പെട്ട താരമാണ് ദേവി ചന്ദന. മിമിക്രി ലോകത്ത് നിന്ന് താരം പിന്നെയും ഉയരങ്ങളിലേക്ക് വളര്‍ന്നു. അവിടെ നിന്ന് സിനിമ -സീരിയല്‍ ലോകത്തേക്കെത്തി. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ദേവി ചന്ദന. നല്ലൊരു നര്‍ത്തകി കൂടിയാണ്. ഗായകനായ കിഷോര്‍ വര്‍മയാണ് ദേവി ചന്ദനയുടെ ഭര്‍ത്താവ്. ദീര്‍ഘകാലത്തെ പ്രണയത്തിനുശേഷമാണ് കിഷോറും ദേവി ചന്ദനയും വിവാഹിതരായത്.

ദേവി ചന്ദനയുടെ രൂപനത്തിന് ഇപ്പോള്‍ നല്ല മാറ്റമാണ് ഉള്ളത്. ഇടയ്ക്ക് വല്ലാതെ തടി വച്ചു. പെട്ടന്ന് തടി കുറച്ചു. എന്താണ് പെട്ടന്ന് പെട്ടന്ന് ഈ രൂപമാറ്റം വരാന്‍ കാരണം എന്ന ചോദ്യത്തിന് ദേവി ചന്ദന മറുപടി നല്‍കിയിരിക്കുകയാണ്. ദേവി ചന്ദനയുടെ വാക്കുകള്‍ ഇങ്ങനെയാണ്. ഏറ്റവും അധികം ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് ഞാന്‍. കല്യാണത്തിന് മുന്‍പ് വളരെ അധികം മെലിഞ്ഞിട്ടുള്ള ആളായിരുന്നു ഞാന്‍. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി. എണ്‍പത്തിയാറ് കിലോ വരെ എത്തി ശരീരഭാരം. സമയത്ത് അല്ലാത്ത ഭക്ഷണ രീതിയും ചോക്ലേറ്റ്സ് അമിതമായി കഴിച്ചതുമാണ് എന്റെ ശരീര വണ്ണം പെട്ടന്ന് കൂടാന്‍ കാരണം. പിന്നെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് നേരിട്ടത്. ഒരു ഡാന്‍സര്‍ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വയ്ക്കുന്നത് മോശമല്ലേ, നിങ്ങള്‍ ഡാന്‍സ് ചെയ്യുമ്പോള്‍ സ്റ്റേജ് പൊളിഞ്ഞ് വീഴുമോ എന്ന് ഞങ്ങള്‍ ഭയന്നു എന്നൊക്കെയായിരുന്നു കമന്റുകള്‍. എന്നാല്‍ ആ സമയത്ത് ഒന്നും എനിക്ക് ആ തടി കൊണ്ട് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് താരം വ്യക്തമാക്കി.

ബോഡി ഷെയിമിങ് അധികമായപ്പോള്‍ എനിക്ക് വാശിയായി. രണ്ടര വര്‍ഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്ത് ഞാന്‍ ശരീര ഭാരം കുറച്ചു. എണ്‍പത്തിയാറില്‍ നിന്ന് അന്‍പത്തിയെട്ട് വരെ എത്തിച്ചു. അപ്പോഴേക്കും അടുത്ത കമന്റുകള്‍ വന്നു തുടങ്ങി. ഷുഗറാണല്ലേ, എന്ത് പറ്റി വല്ലാതെ ക്ഷീണിച്ച് പോയല്ലോ, സ്‌ക്രീനില്‍ കാണുമ്പോള്‍ ദാരിദ്രം പിടിച്ചത് പോലെ തോന്നുന്നു എന്നൊക്കെയായി. വേറെ ചിലര്‍ ചോദിച്ചത് കിഷോറുമായി പ്രശ്നത്തിലായോ എന്നാണെന്നാണ്. ഇതെല്ലാം പലരീതിയില്‍ വിഷമിപ്പിച്ചു എന്നും താരം പറയുന്നുണ്ട്. കൊവിഡ് സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും താരം പറഞ്ഞു.

Most Popular

Recent Comments