ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ താരമാണ് ദീപന്‍ മുരളി. നായകനായും വില്ലനായുമെല്ലാം ദീപന്‍ പ്രേക്ഷകരുടെ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ദീപന്റെ ജീവിതത്തിലൊരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. ദീപനും ഭാര്യ മായയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ആണ്‍ കുഞ്ഞിനാണ് കഴിഞ്ഞ ദിവസം മായ ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദീപന്‍ സന്തോഷ വാര്‍ത്ത അറിയിച്ചത്. അതേ സമയം ദീപനും മായയ്ക്കും ആശംസകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്. വീണ നായരും ആര്യയും ആശംസ നേര്‍ന്നെത്തിയിട്ടുണ്ട്. കുട്ടി ദീപന്‍ വന്നേ എന്നാണ് വീണയുടെ പ്രതികരണം. ദീപന്‍ പങ്കുവച്ച ചിത്രവും വീണ പങ്കുവച്ചിട്ടുണ്ട്. പിന്നാലെയാണ് ആര്യയും ആശംസ അറിയിച്ചെത്തിയിരിക്കുന്നത്. ആശംസകള്‍ എന്റെ പ്രിയപ്പെട്ടവരേ, കുടുംബത്തിലേക്ക് ഒരു ജോഡി കുഞ്ഞുകാലുകള്‍ കൂടി കൊണ്ടു വന്നതില്‍ എന്നായിരുന്നു ആര്യയുടെ പ്രതികരണം.
ദീപനെ പോലെ തന്നെ ഭാര്യ മായയും പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതയാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പമുളള ചിത്രങ്ങളും വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിലും മറ്റും ദീപന്‍ സ്ഥിരമായി പങ്കുവെയ്ക്കാറുണ്ട്. 2018 ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാവുന്നത്. ജനപ്രിയ സീരിയലായ സീതയിലെ ഗിരിധര്‍ എന്ന കഥാപാത്രത്തിലൂടെയാണ് ദീപന്‍ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സീരിയലിലും പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. ഈ കഥാപാത്രവും ചര്‍ച്ചയായിരുന്നു.ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന തൂവല്‍ സ്പര്‍ശം എന്ന പരമ്പരയിലാണ് ദീപ ഇപ്പോള്‍ അഭിനയിക്കുന്നത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തൂവല്‍സ്പര്‍ശത്തിലൂടെ അവിനാശ് എന്ന കഥാപാത്രമായി സീരിയല്‍ ലോകത്തേക്ക് ദീപന്‍ നടന്‍ മടങ്ങിയെത്തുന്നത്.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ബിഗ് ബോസ് സീസണ്‍ വണ്ണില്‍ ദീപന്‍ മുരളി ഒരു മത്സരാര്‍ത്ഥിയായിരുന്നു. ആര്യ ബഡായി, വീണാ നായര്‍, സുജോ, അമൃത സുരേഷ്, മഞ്ജു സുനിച്ചന്‍ എന്നിവരെല്ലാമായിരുന്നു സഹമത്സരാര്‍ത്ഥികള്‍. വമ്പിച്ച ടാസ്‌ക്കുകള്‍ ആയിരുന്നു ആ സീസണില്‍ ഉണ്ടായിരുന്നത്. എല്ലാ സീസണിലെയും പോലെ സൗഹൃദവും വഴക്കും ആഘോഷങ്ങളും ചേര്‍ന്നതായിരുന്നു ഈ സീസണും. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ദീപന് പടിയിറങ്ങേണ്ടി വന്നു. പക്ഷേ പിന്നീടും ദീപന് ടെലിവിഷന്‍ രംഗത്ത് നിരവധി അവസരങ്ങളാണ് ലഭിച്ചത്.
Recent Comments