HomeEntertainmentആൺവേഷം ധരിച്ചു അച്ഛന്റെ ജോലി ഏറ്റെടുത്തു പെണ്മക്കൾ

ആൺവേഷം ധരിച്ചു അച്ഛന്റെ ജോലി ഏറ്റെടുത്തു പെണ്മക്കൾ

പെൺകുട്ടികൾ മാത്രമുള്ള കുടുംബത്തിൽ പലപ്പോഴും കുടുംബചിലവുകളുടെ ഭാരം വഹിക്കുന്നത് അച്ഛൻ അഥവാ ഗൃഹനാഥൻ മാത്രമായിരിക്കും. ഇത്രയേറെ പുരോഗമിച്ചിട്ടും പെൺകുട്ടികളെ പഠനത്തോടൊപ്പം പാർട്ട്‌ ടൈം ജോലികൾക്ക് വിടാനോ എന്തിനേറെ പഠനം കഴിഞ്ഞ് കുറച്ചുനാൾ ജോലി ചെയ്തതിനു ശേഷം വിവാഹത്തെപ്പറ്റി ചിന്തിക്കുവാനുള്ള അവസരമോ പെൺകുട്ടികൾക്ക് ലഭിക്കാറില്ല. എത്രയൊക്കെ വിദ്യാസമ്പന്നർ ഉള്ള നാടാണെങ്കിലും പെൺകുട്ടികളുടെ ജോലിയുടെ കാര്യം വരുമ്പോൾ യഥാസ്ഥിതീക മനസ്ഥിതിയാണ് ഏവരും വച്ചുപുലർത്തുന്നത്.

ആൺവേഷം ധരിച്ചു അച്ഛന്റെ ജോലി ഏറ്റെടുത്തു പെണ്മക്കൾ

കോളേജ് വിദ്യാർത്ഥികൾക്ക് പാർട്ട്‌ ടൈം ജോലിക്ക് പോകാൻ ഗവണ്മെന്റ് പഠനസമയം ഉച്ചവരെ മാത്രമാക്കിയിട്ടും പെൺകുട്ടികളുടെ സ്ഥിതി ഇപ്പോഴും പഴയതുതന്നെ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിൽ കേരളം പുരോഗമിച്ചിട്ടുണ്ടെന്നുള്ളത് ശരിതന്നെയാണ്. പക്ഷെ ആ വിദ്യാഭ്യാസം പ്രവർത്തികമാക്കി സ്വയം പര്യാപ്‍തത വരുന്നതിനു മുൻപേ ഭാരം ഒഴിവാക്കുന്ന പോലെ അവരെ വിവാഹം കഴിപ്പിച്ചയക്കുന്ന പ്രവണതക്ക് ഇപ്പോഴും ഒരു മാറ്റവും വന്നട്ടില്ല. എന്നാൽ അതേസമയം പല പെൺകുട്ടികളും സ്വന്തം കാലിൽ നിന്ന് കുടുംബത്തിന് താങ്ങും തണലുമാകുന്ന കാഴ്ചകളും കാണുവാൻ സാധിക്കാറുണ്ട്. പക്ഷെ അവയെല്ലാം വളരെ വിരളമാണെന്ന് മാത്രം.

അത്തരത്തിലുള്ള ഒരു കാഴ്ചക്കാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വെറും പതിനെട്ടും പതിനാറും വയസ്സ് മാത്രം പ്രായമുള്ള രണ്ട് പെൺകുട്ടികളാണ് കേരളത്തെ ഇത്പോലെ അമ്പരപ്പിക്കുന്നത്. കുടുംബത്തിന്റെ താങ്ങും തണലുമായ അച്ഛൻ അസുഖബാധിതനായതിനെ തുടർന്നാണ് ഈ പെണ്മക്കൾ കുടുംബം പോറ്റാൻ ഇറങ്ങിതിരിച്ചത്. ജ്യോതികുമാരിയും അനുജത്തിയായ നേഹയും തങ്ങളുടെ ജീവിതമാർഗത്തിനായി തിരഞ്ഞെടുത്തത് സാധാരണ പെൺകുട്ടികൾ തിരഞ്ഞെടുക്കാത്ത ജോലിയാണ്. ജ്യോതികുമാരിയുടെ അച്ഛൻ ഒരു ബാർബർ ഷോപ്പ് ഉടമസ്ഥനായിരുന്നു. സമാധാനപരമായി മുന്നോട്ട് പോയികൊണ്ടിരുന്ന ഇവരുടെ കുടുംബത്തിൽ അച്ഛനുണ്ടായ അസുഖം കുടുംബത്തിന്റെ സമാധാനം നശിപ്പിച്ചു. അച്ചന് ജോലിക്ക് പോകാൻ സാധിക്കാതെ വന്നതോടെ കുടുംബത്തിലേക്ക് ആകെയുണ്ടായിരുന്ന വരുമാന മാർഗവും നിലച്ചു. ഇതോടെ രോഗിയായ അച്ചന് മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയായി.

അതോടെ തങ്ങളുടെ അച്ഛൻ നടത്തിവന്ന ബാർബർഷോപ് ഏറ്റെടുത്തു നടത്താൻ ഈ പെൺകുട്ടികൾ തീരുമാനിച്ചു. അച്ഛന്റെ രോഗത്തിനും വീട്ടാവശ്യങ്ങൾക്കും കടം വാങ്ങിയത് തിരിച്ചുനൽകാനാകാതെ വന്നത് കടത്തിനുമേൽ കടം വന്നുകയറിയ അവസ്ഥയിലേക്ക് അവരെ എത്തിച്ചു. ഇതോടെ ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി. തങ്ങളുടെ അവസ്ഥയെ വിധിയുടെ പേരിൽ സമാധാനിച്ചിരിക്കാൻ അവർ തയ്യാറായില്ല. എന്നാൽ വെറും 14 ഉം 12 ഉം വയസ്സ് മാത്രമായിരുന്നു ആ സമയത്ത് ഇവരുടെ പ്രായം. കൗമാരക്കാരികളായ ഇവർ ബാർബർഷോപ്പ് നടത്തിയാൽ സാമൂഹികവിരുദ്ധരുടെ ശല്യമുണ്ടാകുമോയെന്ന ആശങ്കയുണ്ടായിരുന്നു. അതിനാൽ മറ്റൊരു രസകരമായ മാർഗമാണ് ഇവർ സ്വീകരിച്ചത്. ഇരുവരും ആൺകുട്ടികളുടെ വസ്ത്രം ധരിച്ചാണ് ജോലിക്ക് പുറപ്പെട്ടത്. സ്വയം സുരക്ഷക്ക് വേണ്ടിയാണു ഇത്തരമൊരു മാർഗ്ഗം സ്വീകരിച്ചതെന്നും ഇവർ പറയുന്നു.

ഇതോടെ കട നല്ല രീതിയിൽ മുന്നോട്ട് പോയി. മികച്ച വരുമാനമുണ്ടാക്കാനും ഇവർക്ക് സാധിച്ചു. സ്കൂൾ വിട്ട് വന്നതിനുശേഷം ഇരുവരും കട പ്രവർത്തിപ്പിക്കും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സർക്കാരിന്റെ സഹായവും ഇവരെത്തേടിയെത്തി. ഇതോടെ ഇവർ ആൺവേഷം ഉപേക്ഷിച്ചു പെൺകുട്ടികളായിത്തന്നെയാണ് ഇപ്പോൾ ജോലി ചെയ്തുവരുന്നത്.

Most Popular

Recent Comments