കേരളത്തിലെ വാട്സപ്പ് സ്റ്റാറ്റസുകൾ ഭരിക്കുന്ന ആ കൊച്ചു മിടുക്കി ആള് ചില്ലറക്കാരിയല്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി  സോഷ്യൽ മീഡിയ മൊത്തം നിറഞ്ഞു നിൽക്കുന്ന താരമാണ് വൃദ്ധി വിശാൽ. കേരളത്തിലെ ഒട്ടുമിക്ക ആളുകളുടെയും വാട്സ്ആപ്പ് സ്റ്റാറ്റസും, ഫേസ്ബുക്ക് സ്റ്റാറ്റസും, ഇൻസ്റ്റഗ്രാം സ്റ്റോറിയും ഒക്കെ ഈ കൊച്ചുമിടുക്കി തന്നെയാണ്. എന്തൊരു എനർജി ആണ്, എന്ത്അ ക്യൂട്ട് ആണ് അവളുടെ ചിരി കാണാൻ, തകർത്തു മോളെ, എന്നിങ്ങനെയുള്ള  പ്രശംസകൾ ഒക്കെ ഏറ്റുവാങ്ങി സോഷ്യൽ മീഡിയ മരിച്ചുകൊണ്ടിരിക്കുകയാണ് വൃദ്ധി എന്ന ഈ കൊച്ചു മിടുക്കി.

സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹറിസപ്ഷനിൽ വച്ചായിരുന്നു ഈ മിടുക്കിയുടെ വൈറൽ ഡാൻസ്. വൃദ്ധി വല്ലാതെ അങ്ങ് വൈറലായതോടെ ഈ കാന്താരി ആരാണെന്ന അന്വേഷണത്തിലായിരുന്നു  സോഷ്യൽ മീഡിയ. ഈ കൊച്ചു മിടുക്കി ചില്ലറക്കാരിയല്ല. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ മൊത്തം ഇഷ്ടതാരമാണ് ഈ മിടുക്കി. കൂടാതെ സിനിമകളിലും, പരസ്യചിത്രങ്ങളിലും ഒക്കെ ഈ കുട്ടി താരം അഭിനയിച്ചിട്ടുണ്ട്. യുകെജി വിദ്യാർഥിനിയാണ് സോഷ്യൽ മീഡിയയുടെ ഈ കുഞ്ഞു താരം.

എറണാകുളം കുമ്പളങ്ങി സ്വദേശിയായ വിശാലിന്റെയും, ഗായത്രി യുടെയും മൂത്ത മകളാണ് വൃദ്ധി വിശാൽ. കഴിഞ്ഞ ദിവസം തന്നെയായിരുന്നു വൃദ്ധിക്ക് കൂട്ടായി മറ്റൊരു കുഞ്ഞ് അതിഥി കൂടി എത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ ഡാൻസ് ഇതിനോടകം കണ്ടു കഴിഞ്ഞത്. നിരവധി ആളുകൾ  അഭിനന്ദിക്കാൻ ആയി ഫോൺ വിളിക്കാറുണ്ടെന്നു വിശാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ടിവിയിൽ നോക്കി സ്വയം പഠിച്ച ചുവടുകൾ ആയിരുന്നു വൃദ്ധി ചെയ്തതെന്നും വിശാൽ പറഞ്ഞു.