HomeEntertainmentപാചകം എനിക്കെപ്പോഴും പ്രചോദനമാണ്; അഭയ ഹിരണ്‍മയി

പാചകം എനിക്കെപ്പോഴും പ്രചോദനമാണ്; അഭയ ഹിരണ്‍മയി

സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗായികയാണ് അഭയ ഹിരണ്‍മയി. താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അതേ സമയം ഗോപി സുന്ദറുമായുണ്ടായിരുന്ന ലിവിങ് റ്റുഗദര്‍ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്.

നിരവധി വര്‍ഷങ്ങളായി ഞങ്ങളൊന്നിച്ച് കഴിയുകയാണെന്നും അദ്ദേഹത്തിന് എന്നേക്കാള്‍ പ്രായക്കൂടുതലുണ്ടെന്നും വിവാഹിതനാണെന്നുമെല്ലാം അഭയ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്.

അഭയയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യല്‍മീഡിയയിലും ചര്‍ച്ചകളുണ്ടായിരുന്നു. എന്റെ കൂടെ ജീവിച്ചയാള്‍ക്ക് പ്രശ്നമില്ല, പിന്നെന്തിനാണ് ആളുകള്‍ ഇതേക്കുറിച്ച് ചോദിക്കുന്നതെന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. എന്നാല്‍ ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു അഭയ ഹിരണ്‍മയി പറഞ്ഞത്.

അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞ ശേഷമാണ് ഗോപീ സുന്ദര്‍ അമൃത സുരേഷുമായി ഒന്നിച്ചത്. ഇതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഗോപി സുന്ദര്‍ പങ്കുവെച്ചിരുന്നു. ഞങ്ങളുടേത് മനോഹരമായ പ്രണയകഥയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തില്‍ സന്തോഷവും സമാധാനവുമുണ്ടെന്നും അമൃത പറഞ്ഞിരുന്നു. ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്തെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലായിരുന്നു അഭയ. സ്റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി അഭയ സജീവമായിരുന്നു.

മോഡലിംഗ് നേരത്തെ തന്നെ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് അവര്‍ വിശേഷങ്ങളെല്ലാം പങ്കിടുന്നത്. കുക്കിംഗ് ക്രേസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. പാചകം എനിക്കെപ്പോഴുമൊരു പ്രചോദനമാണ്. അവിയല്‍, ചിക്കന്‍ ഫ്രൈ, തീയല്‍, മുട്ട അവിയല്‍ ഇതൊക്കെ ഞാന്‍ അമ്മയില്‍ നിന്നും പഠിച്ചെടുത്തതാണ്. അടുത്ത കൂട്ടുകാരിയായ ശ്രേയയില്‍ നിന്നുമാണ് വ്യത്യസ്തമായ സാമ്പാറുണ്ടാക്കുന്നത് പഠിച്ചത്. ചെറിയ കാര്യങ്ങളില്‍ നിന്നും സന്തോഷം കണ്ടെത്തുന്നുവെന്നുമായിരുന്നു അഭയ കുറിച്ചത്.

Most Popular

Recent Comments