നിരവധി മികച്ച ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തില്‍ ഒന്നാമതായി നില്‍ക്കുന്ന പ്രമുഖ നടനാണ് മമ്മൂട്ടി. വേഷപ്പകര്‍ച്ച കൊണ്ട് അഭിനയത്തിന്റെ ആകാശഗോപുരം തീര്‍ക്കുന്ന അതുല്യപ്രതിഭ. പ്രേക്ഷര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍.
ക്രിസ്റ്റഫര്‍ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യത്തെ പോസ്റ്റര്‍ വന്നതിനു ശേഷം തന്നെ സോഷ്യല്‍ മീഡിയ ചര്‍ച്ചയുടെ ഭാഗമായി മാറിയിരുന്നു ക്രിസ്റ്റഫര്‍. പുതിയ പോസ്റ്ററില്‍ യൂണിഫോം അണിയാതെ തന്നെ പോലീസ് ആണെന്ന് തോന്നിപ്പിക്കും വിധമാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കയ്യില്‍ തോക്കും മുഖത്ത് നിഗൂഢതയും നിറച്ചിരിക്കുന്ന പോസ്റ്ററില്‍ ”For Him, Justice is an Obsession…’ എന്ന് നല്‍കിയിരിക്കുന്നതും ശ്രദ്ധേയമാണ്. അതേ സമയം ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ഈ ത്രില്ലര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ആര്‍.ഡി. ഇല്യൂമിനേഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഒട്ടേറെ ഹിറ്റുകളുടെ രചന നിര്‍വ്വഹിച്ചിട്ടുള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഈ ചിത്രത്തില്‍ മൂന്ന് നായികമാരാണ് അണിനിരക്കുന്നത്. സ്നേഹയ്ക്കും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം അമല പോള്‍ അമല പോള്‍ വീണ്ടും മലയാളത്തിലേയ്ക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, കലാ സംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, ചമയം ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ്, പിആര്‍ഒ പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ് ഒബ്സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്സ്, സ്റ്റില്‍സ് നവീന്‍ മുരളി, ഡിസൈന്‍ കോളിന്‍സ് ലിയോഫില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
Recent Comments