ബ്രോ ഡാഡിയില്‍ മോഹന്‍ലാല്‍ ആരാണെന്ന് അറിയാമോ; വെളിപ്പെടുത്തല്‍ കേട്ട് വമ്പന്‍ ആകാംക്ഷയില്‍ ആരാധകര്‍

മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍-പൃഥിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ബംബര്‍ ഹിറ്റിന് ശേഷം പൃഥിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമായതിനാല്‍ ആരാധകര്‍ വമ്പന്‍ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ ഇവര്‍ ചേര്‍ന്ന് കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് ഒന്നിക്കുന്നത്.

മൂന്ന് സൃഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ റീലീസിന് കാത്തിരിക്കുകയാണ് ആരാധകര്‍. സംവിധായകനായ പൃഥിരാജും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ജഗദീഷ് ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൃഥിരാജിന്റെ അച്ഛനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് ജഗദീഷ് പറഞ്ഞിരിക്കുന്നത്.

ഒരു മികച്ച അച്ഛന്‍ മകന്‍ കോംബോ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍ ഇപ്പോള്‍. മൂന്ന് സൃഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.അതേസമയം ചിത്രത്തില്‍ തമിഴ് നടന്‍ ജയം രവിയും ഉണ്ടോ എന്ന സംശയം പ്രേക്ഷകര്‍ ഉയര്‍ത്തിയിരുന്നു.

നടി കനിഹ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഈ സംശയം ഉയര്‍ന്നത്. പൃഥിരാജിന്റെയും ജയം രവിക്കും ഒപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവച്ചത്.