ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ മത്സരാര്‍ഥിയായിരുന്നു റിയാസ് സലിം. ഫൈനല്‍ ഫൈവില്‍ എത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റിയാസ് പുറത്തിറങ്ങിയത്. മത്സരത്തിലേക്ക് വന്ന സമയത്ത് റിയാസ് റോബിന്‍ എന്നിവര്‍ തമ്മില്‍ വലിയ വഴക്കുകള്‍ ഉണ്ടായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഈ വഴക്കിന്റെ ഭാഗമായി തന്നെയാണ് റോബിന് മത്സരത്തില്‍ നിന്നും പുറത്താക്കേണ്ടി വന്നത്. റിയാസിന്റെ വ്യത്യസ്തമായ നിലപാടുകളെ ആദ്യമൊന്നും മലയാളി മനസ്സിലാക്കിയില്ലെങ്കിലും പിന്നീട് റിയാസിനെ ഇഷ്ടപ്പെട്ടു തുടങ്ങി. ഈ സീസണില്‍ വിജയിക്കിരീടം കൂടിയത് കൊയിലാണ്ടിക്കാരി ദില്‍ഷാ പ്രസന്നനാണ്. രണ്ടാം സ്ഥാനം നേടിയത് ബ്ലെസ്ലിയാണ്.
ഒമ്പത് വര്‍ഷമായി ഹിന്ദി ബിഗ് ബോസ് കാണുന്ന വ്യക്തിയാണ് താനെന്നും അതിനോടുള്ള ഇഷ്ടം കൊണ്ടാണ് വൈല്‍ഡ് കാര്‍ഡായി സീസണ്‍ ഫോറില്‍ മത്സരിക്കാനെത്തിയതെന്നും റിയാസ് പറഞ്ഞിരുന്നു. ബിഗ് ബോസ് സീസണ്‍ ഫോര്‍ പാതി വഴിയില്‍ എത്തിയപ്പോഴാണ് റിയാസ് ഷോയുടെ ഭാഗമായത്. തുടക്കത്തില്‍ ക്രൂരമായ സൈബര്‍ ബുള്ളിയിങാണ് റിയാസിന് നേരെ ബിഗ് ബോസ് പ്രേക്ഷകര്‍ക്കിടയില്‍ നടന്നത്.
ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും ഷോകളുമായി തിരക്കിലായ താരം കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയായ കോമഡി സ്റ്റാര്‍സില്‍ അതിഥിയായി ദില്‍ഷയ്‌ക്കൊപ്പം എത്തിയിരുന്നു. രമേഷ് പിഷാരടി, ഷാജോണ്‍, ബൈജു തുടങ്ങിയവരാണ് ഈ റിയാലിറ്റിഷോയുടെ വിധികര്‍ത്താക്കള്‍. ബിഗ് ബോസ് വിശേഷങ്ങളും മറ്റും റിയാസ് പങ്കുവെക്കുന്നതിനിടെ അവതാരിക മീര ചോദിച്ച ചില കാര്യങ്ങളും അതിന് മീര നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ചര്‍ച്ചായാവുന്നത്.
ആണാണോ പെണ്ണാണോ എന്നുള്ള ചോദ്യങ്ങള്‍ റിയാസിന്റെ സോഷ്യല്‍മീഡിയ കമന്റ് ബോക്‌സില്‍ കണ്ടിരുന്നു. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുമോ? തുടങ്ങിയ തരത്തിലുള്ളതായിരുന്നു അവതാരിക മീരയുടെ ചോദ്യങ്ങള്‍. ഇതിനെല്ലാം കൃത്യമായി കുറിക്കുകൊള്ളുന്ന തരത്തിലാണ് റിയാസ് സലീം മറുപടി നല്‍കിയത്.
അതിന് മലയാളി പ്രേക്ഷകര്‍ കയ്യടിക്കുകയും ചെയ്തു. ഞാനെന്തിന് മീരയോടത് പറയണം. എനിക്കത് പറയാൻ താല്പര്യമില്ല. എന്റെ പേഴ്സണൽ ജീവിതത്തിലേക്ക് എന്തുകൊണ്ട് ആരാധകർ അതിരുകടന്ന് ഇടപെടുന്നു. അത് എനിക്ക് ഒട്ടും ബോധിക്കുന്ന കാര്യമല്ല എന്ന രീതിയിലാണ് റിയാസ് സംസാരിക്കുന്നത്.
Recent Comments