ബിഗ് ബോസ് സീസണ്‍ ഫോറില്‍ ശക്തമായ മത്സരത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് നിന്നും ശ്രദ്ധേയായി മാറിയ നിമിഷയെ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ തിരിച്ചറിയുന്നത്. തുടക്കത്തില്‍ തന്നെ പുറത്ത് പോവേണ്ടി വന്നെങ്കിലും രണ്ടാം ചാന്‍സിലൂടെ നിമിഷ തിരികെ എത്തി. ഈ തിരിച്ചുവരവില്‍ നിമിഷ നല്ല രീതിയില്‍ മത്സരിച്ചു. മികച്ച പ്രകടനം കാഴ്ച വെച്ചു. ജാസ്മിന്‍, നിമിഷ എന്നിവരായിരുന്നു ഷോയ്ക്കുള്ളില്‍ മികച്ച സുഹൃത്തുക്കള്‍. ഇരുവര്‍ക്കും നിരവധി ആരാധകരും പുറത്തുണ്ടായിരുന്നു.
ഇപ്പോഴിതാ തന്റെയൊരു മേക്കോവര്‍ വീഡിയോയാണ് നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. മഹാമാരിയ്ക്ക് മുന്‍പുള്ള നിങ്ങളെയും ഇപ്പോഴുള്ള നിങ്ങളെയും കാണിക്കൂ.. എന്ന് പറഞ്ഞൊരു വീഡിയോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ തനിക്ക് വന്ന മാറ്റമാണ് താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുകയാണ് നിമിഷ. എന്നാല്‍ അത് നിമിഷയാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ തടിച്ചുരുണ്ടാണ് നടിയിരിക്കുന്നത്. അടുത്ത ഫോട്ടോയില്‍ മെലിഞ്ഞ് സുന്ദരിയായി മോഡേണ്‍ ഗെറ്റപ്പിലുള്ള നിമിഷയെ കാണാം. അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
അതേ സമയം നിമിഷയുടെ മേക്കോവറിനെ അഭിനന്ദിച്ച് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തുന്നുണ്ട്. നിമിഷയുടെ മാറ്റത്തിന് പിന്നിലുണ്ടായ ഡയറ്റ് പ്ലാനും ക്ലാസും ഉടനെ ആരംഭിക്കുമെന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു. ഇതിനെ പറ്റിയും ആരാധകര്‍ പറഞ്ഞു. എല്ലാവരും ഇതുപോലൊന്ന് ആരംഭിക്കുമ്പോള്‍ മറ്റ് ആരുടെയെങ്കിലും മാറ്റത്തെയാണ് കാണിക്കുക. എന്നാല്‍ നിമിഷ അവരെ തന്നെ മാതൃകയാക്കി കാണിച്ചതാണ് ഏറ്റവും വലിയ കാര്യമെന്ന് ഒരു ആരാധകന്‍ പങ്കുവെച്ച കമന്റില്‍ പറയുന്നു. ഇതിനിടയില്‍ കുറച്ചൂടി ഷെയിപ്പ് ഉണ്ടായാല്‍ നന്നാവും അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ ഉപദേശവുമായി ഒരു ആരാധിക എത്തിയിരുന്നു. എന്നാല്‍ നിങ്ങളോട് ആരും ചോദിച്ചില്ലെന്നും ചോദിക്കാതെ ഉപദേശം തരേണ്ടതില്ലെന്നും കടുത്ത ഭാഷയില്‍ തന്നെ നിമിഷ മറുപടിയായി പറഞ്ഞു.
വളരെ പെട്ടന്നാണ് നിമിഷയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വിത്യസ്തതരം ഫോട്ടോഷൂട്ടുമായി താരം എത്താറുണ്ട്. സമൂഹമാധ്യമങ്ങളില്‍ നിമിഷ വളരെയധികം സജീവമാണ്. പുതിയ ഫോട്ടോയ്ക്ക് താരത്തിന് നിരവധി അഭിനന്ദനങ്ങളാണ് എത്തുന്നത്.
Recent Comments