ബിഗ് ബോസ് മലയാളം സീസണ്‍ ഫോണിലൂടെ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അദ്ദേഹത്തിന് നിരവധി ആരാധകരെ സമ്പാധിക്കാന്‍ കഴിഞ്ഞു. പരിപാടിയ്ക്കിടയില്‍ വെച്ച് റിയാസിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പേരിലാണ് റോബിന് പുറത്തിറങ്ങേണ്ടി വന്നത്. പക്ഷേ പ്രതീക്ഷിച്ചതിലും വലുതായിരുന്നു പുറത്ത് തന്നെ കാത്തിരുന്നതെന്ന് റോബിന്‍ പറഞ്ഞു. റോബിനെ കാത്തിരുന്ന ആരാധകരെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ സമൂഹമാധ്യമങ്ങള്‍ ഞെട്ടിയിരുന്നു. നിരവധി ഫാന്‍സ് പേജുകള്‍ ആണ് റോബിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നത്. ഞാന്‍ ഒരുപാട് പ്രയത്‌നിച്ചാണ് ബിഗ് ബോസില്‍ എത്തിയതെന്നും വിജയിക്കാന്‍ കഴിയണമെന്നും ഷോയ്ക്കുള്ളില്‍ വച്ച് തന്നെ റോബിന്‍ പറഞ്ഞിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മത്സരം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും വിജയിച്ചതിനെക്കാള്‍ ഇരട്ടി മധുരമാണ് റോബിന്റെ ജീവിതത്തില്‍ സംഭവിച്ചത്. നിരവധി അഭിമുഖങ്ങളും ഉദ്ഘാടന പരിപാടികളും റോബിന്‍ ലഭിച്ചു. ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇത്രയധികം ആരാധകരെ സമ്പാദിച്ച ഏക മത്സരാര്‍ത്ഥിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍.
ഇപ്പോഴിതാ പുതിയ വിശേഷം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്. നിങ്ങള്‍ക്കൊരു സര്‍പ്രൈസ് ഉണ്ട്. ആഗസ്റ്റ് 17 ന് കോഴിക്കോട് ഗല്ലേറിയ മാളിലേക്ക് താന്‍ വരുന്നുണ്ടെന്നും അവിടെ നിങ്ങള്‍ക്കൊരു സര്‍പ്രൈസ് ഉണ്ടെന്നുമാണ് റോബിന്‍ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പോസ്റ്റിന് ആരതി പൊടിയും കമന്റ് ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമായി സ്വപ്നം സാക്ഷാത്കരിക്കാന്‍ പോകുന്നു. ഇനി നിങ്ങളുടെ ജീവിതത്തില്‍ നല്ലത് മാത്രമേ സംഭവിക്കുള്ളൂ എന്നാണ് ആരതി കമന്റ് ചെയ്തിരിക്കുന്നത്. അതിന് മറുപടിയും റോബിന്‍ നല്‍കിയിട്ടുണ്ട്. സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണെന്ന് റോബിന്‍ മറുപടി പറയുകയും ചെയ്തു.
റോബിനെ കൂടാതെ ഉണ്ണി മുകുന്ദന്‍, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള തുടങ്ങി നിരവധി താരങ്ങളും എത്തുന്നുണ്ട്. റോബിന്റെ പുതിയ പോസ്റ്റ് കണ്ടതോടെ ആരാധകരും ആവേശത്തിലാണ്. കാര്യം എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ഫാന്‍സുകാര്‍. പുതിയ സിനിമയുടെ അറിയിപ്പ് ആയിരിക്കുമെന്നാണ് കൂടുതല്‍ പേരും പറയുന്നത്. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ റോബിനെ തേടി അഭിനയിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അതില്‍ നിന്ന് തെരഞ്ഞെടുത്ത ചില പ്രൊജക്ടുകളില്‍ മാത്രമേ ഇപ്പോള്‍ അഭിനയിക്കുന്നുള്ളൂവെന്നും റോബിന്‍ അഭിമുഖങ്ങളിലൂടെ പറഞ്ഞിരുന്നു. റോബിന്‍ കേന്ദ്രകഥാപാത്രമാകുന്ന സിനിമയുടെ പ്രഖ്യാപനം മോഹന്‍ലാലാണ് തന്റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴി നടത്തിയത്. പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിന്‍ നായകനായി എത്തുന്നത്.
Recent Comments