HomeEntertainmentബിബി അള്‍ട്ടിമേറ്റില്‍ പോവുകയാണെങ്കില്‍ ആരൊക്കെ കൂടെ വേണം? ബിഗ് ബോസ് മത്സരാര്‍ത്ഥി നിമിഷ പറഞ്ഞ പേരുകള്‍...

ബിബി അള്‍ട്ടിമേറ്റില്‍ പോവുകയാണെങ്കില്‍ ആരൊക്കെ കൂടെ വേണം? ബിഗ് ബോസ് മത്സരാര്‍ത്ഥി നിമിഷ പറഞ്ഞ പേരുകള്‍ ഏതൊക്കെയാണെന്നോ…..

സംഭവബഹുലമായ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ബിഗ് ബോസ് സീസണ്‍ നാലിന് തിരശ്ശീല വീണത്. വ്യത്യസ്ത മേഖലകളിലുള്ള 20 പേരുമായി തുടങ്ങിയ മത്സരം ഫൈനലില്‍ എത്തിയപ്പോള്‍ ആറ് പേരാണ് ഉണ്ടായത്. ദില്‍ഷ, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, സൂരജ് എന്നിവരാണ് ഫൈനല്‍ സിക്‌സില്‍ എത്തിയത്. ഇവരില്‍ ദില്‍ഷയും ബ്ലെസ്ലിയും വോട്ടിംഗില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു കാഴ്ചവെച്ചത്. ഒടുവില്‍ ദില്‍ഷയാണ് മത്സരം വിജയിച്ചത്.

അതേ സമയം ബിഗ് ബോസ് സീസണ്‍ നാല് അവസാനിച്ചതോടെ അടുത്ത സീസണിലേക്കുള്ള ചര്‍ച്ചകളും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഇതുവരെ നടന്ന ബിഗ് ബോസ് ഫൈനലിസ്റ്റുകളായ മത്സരാര്‍ഥികളെ മാത്രം ഉള്‍പ്പെടുത്തി കൊണ്ടുള്ള ബിഗ് ബോസ് ഷോ ആണ് ബിബി അള്‍ട്ടിമേറ്റ് എന്നും പറയപ്പെടുന്നു. ബിഗ് ബോസ് കിരീടം നേടിയ മത്സരാര്‍ഥികള്‍ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉള്‍പ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അള്‍ട്ടിമേറ്റ്. പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്.

മത്സരാര്‍ത്ഥിയായിരുന്ന നിമിഷ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ തന്റെ ആരാധകുമായി സംവധിക്കാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം നിമിയക്ക് ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ലഭിച്ച ചോദ്യം ആയിരുന്നു ബിബി അള്‍ട്ടിമേറ്റില്‍ പോവുകയാണെങ്കില്‍ ആരൊക്കെ കൂടെ വേണം എന്നത്. ആ ചോദ്യത്തിന് നിമിഷ പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നിമിഷയുടെ ഗ്യാങ്ങില്‍ ഉള്ള ജാസ്മിന്‍, റിയാസ്, റോണ്‍സണ്‍ എന്നിവര്‍ ഒപ്പം വേണമെന്നാണ് നിമിഷ മറുപടി നല്‍കിയത്.

ബിഗ് ബോസ് ഹൗസില്‍ നിന്ന് തുടങ്ങിയ സൗഹൃദംഅതേ തീവ്രതയില്‍ കൊണ്ട് പോകുന്ന ഒരു ഗ്യാങ് ആണ് റിയാസ് സലീം, നിമിഷ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവരുടേത്. സീസണ്‍ ഫോറില്‍ ആരംഭിച്ച സൗഹൃദം അകത്തും പുറത്തും മാറ്റമില്ലാതെ നാലുപേരും കൊണ്ടുപോകുന്നുണ്ട്. ബിഗ് ബോസ് അവസാനിച്ച ശേഷവും ശക്തമായി സൗഹൃദം മുന്നോട്ട് കൊണ്ടുപോകുന്ന നാലുപേരും ഇപ്പോള്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണ്. മാത്രമല്ല കൂട്ടത്തിലെ ബിഗ് ബ്രദറെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന റോണ്‍സണിന്റെ പിറന്നാളും അടുത്തിടെ നിമിഷയും സംഘവും ആഘോഷമാക്കിയിരുന്നു.  പലരും നിലനിൽപ്പിന് വേണ്ടി വീട്ടിലുള്ള മറ്റ് ആളുകളെ മുതലെടുത്തപ്പോഴും റോൺസണും നിമിഷയും ജാസ്മിനും റിയാസുമെല്ലാം അവരുടെ സൗഹൃദം കാത്തുസൂക്ഷിച്ച് പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച് മുന്നോട്ട് പോയി.

Most Popular

Recent Comments