ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി. താരത്തോടൊപ്പം തന്നെ താരത്തിന്റെ രണ്ടു ഭാര്യമാരും സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും പരിചിതരാണ്. ബിഗ് ബോസിലൂടെയാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീര്‍ ബഷി വെളിപ്പെടുത്തിയത്. എന്നാല്‍ വളരെ വലിയ വിമര്‍ശനങ്ങളാണ് സമൂഹത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്. പലതരത്തിലുള്ള കളിയാക്കലുകള്‍ക്കും ഇവര്‍ ഇരകളാകേണ്ടി വന്നു. പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് വളരെ സന്തോഷമായിട്ടാണ് ഈ കുടുംബം ജീവിക്കുന്നത്. മഷൂറയും സുഹാനയും ആണ് ഭാര്യമാര്‍. സുഹാനയ്ക്ക് രണ്ട് മക്കള്‍ ഉണ്ട്. ഇപ്പോള്‍ മഷൂറ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇതിന്റെ വീഡിയോ ഇവര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെ ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമഷനേരം കൊണ്ടാണ് വൈറലാകുന്നത്. ബഷീറിന്റെ രണ്ട് ഭാര്യമാര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും യൂട്യൂബ് ചാനലുകള്‍ ഉണ്ട്. ഈ ചാനലുകളിലൂടെയല്ലാം തന്നെ വിശേഷങ്ങള്‍ പങ്കുവെക്കാറുമുണ്ട്. ബഷീറിന്റെ വീഡിയോയിലൂടെ പുതിയ കാര്‍ വാങ്ങിയ വിശേഷവും 1234 എന്ന നമ്പര്‍ ലേലത്തില്‍ വാങ്ങിയതും വാര്‍ത്തയായിരുന്നു. ആ കാര്‍ ഏതാണെന്ന് പ്രേക്ഷകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് പുതിയ വീഡിയോയിലൂടെ. കുടുംബത്തിലെ എല്ലാവരും കാര്‍ വാങ്ങാനായി ഷോറൂമില്‍ പോയിരുന്നു. മഷൂറയുടെ പപ്പയും മമ്മയും ഉള്‍പ്പെടെയുള്ളവരാണ് പുതിയ വണ്ടി വാങ്ങാന്‍ ഷോറൂമില്‍ എത്തിയത്. വാഹനം കൈമാറുന്നതിന് മുമ്പ് രണ്ട് ഭാര്യമാരാണ് എന്റെ വീടിന്റെ ഐശ്വര്യം എന്ന് ബഷീര്‍ വീഡിയോയിലൂടെ പറഞ്ഞു. രണ്ട് ഭാര്യമാരും ഒരുപോലെയുള്ള ചുരിദാര്‍ ധരിച്ചാണ് എത്തിയത്. ബഷീറിന്റെ പുതിയ കാര്‍ ഏതാണെന്ന് അറിയാന്‍ അരാധകരില്‍ പലര്‍ക്കും ആകാംഷയുണ്ടായിരുന്നു. പുതിയ വീഡിയോയിലൂടെ ആ ആകാംഷക്കൊരു തീരുമാനം ആയി. ഫോര്‍ച്യൂണര്‍ ലെജന്റ് ആണ് ബഷീറിന്റെ പുതിയ കാര്‍. കാറിന്റെ കീ വാങ്ങി ഇളയ മകന്‍ സൈഗുവിനാണ് ആദ്യം ബഷീര്‍ നല്‍കുന്നത്. പിന്നീട് ഓരോരുത്തര്‍ക്ക് ആയി കൈ മാറുകയായിരുന്നു. ഭാര്യമാരില്‍ ആര്‍ക്കാവും കീ ആദ്യം നല്‍കുന്നത് എന്ന് ചിലര്‍ക്കെങ്കിലും അറിയാന്‍ കൗതുകമായിരിക്കും. എന്നാല്‍ സോനുവും മഷൂറയും ഒരുമിച്ചാണ് കാറിന്റെ താക്കോല്‍ വാങ്ങിയത്.
കാര്‍ വാങ്ങിയ ശേഷം ബഷീര്‍ ബഷി പറഞ്ഞതിങ്ങനെയാണ്. ഇനിയങ്ങോട്ടുള്ള ഞങ്ങളുടെ വീഡിയോയില്‍ പുതിയ കാറും ഉണ്ടാവും. ഫാമിലി ടൂറും എല്ലാം ഇനി ഇതിലാണ്. പുതിയ കുഞ്ഞ് വാവ വന്നാല്‍ അയാളുടെ യാത്രയും ഇതില്‍ തന്നെയാവും. കൂടാതെ കൂട്ടുകാര്‍ക്കൊപ്പമുള്ള ഔട്ടിങും ഉണ്ടാവുമെന്നും ബഷീര്‍ അറിയിച്ചു. അതേ സമയം കാറിന് ലക്കി നമ്പര്‍ സ്വന്തമാക്കിയ വീഡിയോ ബഷീര്‍ പങ്കുവെച്ചിരുന്നു. 1234 എന്ന ഫാന്‍സി നമ്പരാണ് ബഷീര്‍ തിരഞ്ഞെടുത്തത്. ഓണ്‍ലൈനിലൂടെയാണ് താരം ലേലത്തില്‍ പങ്കെടുത്തത്. എല്ലാ പ്രാവശ്യവും ഓപ്പോസിറ്റ് വിളിക്കാനായി ഒരാളേ ഉണ്ടാവാറുള്ളൂ. ഇത്തവണ രണ്ടുപേരുണ്ട്. അതുകൊണ്ട് ലേലം വിളി കുറച്ച് ടൈറ്റാണ്. 2020 ലും 2021 ലും ലേലം വിളിയിലൂടെയാണ് ഇതേ ഫാന്‍സി നമ്പര്‍ സ്വന്തമാക്കിയത്. 15000 രൂപയില്‍ തുടങ്ങിയ ലേലം അവസാനിച്ചത് 85000 ലായിരുന്നു.
Recent Comments