ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ജീവിത പങ്കാളി. താരം സമൂഹമമാധ്യമങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ തന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഫ്‌ലവേഴ്‌സ് ഒരുകോടി എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഭാവന. താരം തന്റെ ജീവിതത്തിലെ പല സംഭവങ്ങളെക്കുറിച്ചും വിശദമായി സംസാരിച്ചു. ആദ്യ കാലഘട്ടങ്ങളില്‍ സിനിമയിലേക്ക് വരുന്ന സമയത്ത് അച്ഛനായിരുന്നു തന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് എന്നാണ് ഭാവന പറഞ്ഞത്.
നമ്മള്‍ എന്ന സിനിമയിലേക്ക് ആദ്യമായി ഭാവന അഭിനയിക്കാന്‍ എത്തിയപ്പോള്‍, അയ്യോ ഈ കുട്ടിയെ വേണ്ട കുറച്ച് ഇരുണ്ട നിറമുള്ള കുട്ടിയെ ആണ് വേണ്ടത് എന്ന് കമല്‍ സാര്‍ പറഞ്ഞത് ഭാവന ഓര്‍ക്കുന്നു….പിന്നീട് മേക്കപ്പിട്ട് ശരിയാക്കാം എന്ന ധാരണയില്‍ ഭാവന നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചു. വലിയ സിനിമാനടി ആകും, സിനിമ റിലീസ് ആകുമ്പോഴേക്കും ആളുകള്‍ എന്നെ തിരിച്ചറിയും, അങ്ങനെയൊക്കെ ആയിരുന്നു ഭാവനയുടെ പ്രതീക്ഷകള്‍. പക്ഷേ മേക്കപ്പ് ചെയ്ത് ലുക്ക് മാറി വന്നതുകൊണ്ട് തന്നെ ഭാവനയെ ആരും തിരിച്ചറിഞ്ഞില്ല. പരിമളം നന്നായി ചെയ്തു എന്ന് ആരാധകര്‍ പറയുമ്പോള്‍, അയ്യോ ആ പരിമളം ഞാനാണ് എന്ന് തിരിച്ചു പറയേണ്ട അവസ്ഥ വന്നെന്നും ഭാവന പറയുന്നു.
ആദ്യ കാലഘട്ടങ്ങളില്‍ ഉണ്ടായ ഒരു പ്രണയത്തെചൊല്ലി ആത്മഹത്യ ചെയ്യാന്‍ പോയെന്നും, അടുക്കളയില്‍ അമ്മ കൂര്‍ക്ക ഉപ്പേരി വയ്ക്കുന്നത് കണ്ട് ആ ആത്മഹത്യ ഉപേക്ഷിച്ചു എന്നും ഭാവന തമാശയോടെ പറഞ്ഞു. ഇതൊക്കെ വളരെ തമാശരൂപേണയാണ് ഭാവന പറയുന്നത്. ഭയങ്കര മടിയുള്ള ആളാണ് താനെന്ന് ഭാവന പറയുന്നു. ഉറക്കമാണ് മെയിന്‍ ഹോബി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, എന്നിവരെല്ലാം തന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ആണ് എന്നാണ് ഭാവന പറയുന്നത്. വളരെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും ചില സമയങ്ങള്‍ ഈ സൗഹൃദങ്ങള്‍ക്ക് വേണ്ടി മാറ്റി വെക്കാറുണ്ട് എന്നും ഭാവന പറഞ്ഞു.
Recent Comments