ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ലോകത്തിന് ഏറെ പരിചിതമായ പേരാണ് ഭാവന. എന്നാല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് കാര്‍ത്തികയെന്നാണ് . മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലാണ് താരം കഴിവ് തെളിയിച്ചത്. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാ രംഗത്ത് തുടക്കം കുറിക്കുന്നത്. പതിനാറാം വയസ്സിലായിരുന്നു ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം.
താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ ലഭിച്ചു. മലയാളത്തിലെ മുന്‍ നിര നായകന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവരോടൊപ്പം ഭാവന അഭിനയിച്ചിട്ടുണ്ട്.
ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങള്‍ ലഭിച്ചു. പിന്നീട് കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയും പ്രണയിച്ചു. ഇവരുടെ വിവാഹം 2018 ജനുവരി 23 നാണ് നടന്നത്.
അതേ സമയം താരം ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ പുതിയ ഫോട്ടോ പങ്കു വെച്ചിരിക്കുകയാണ് താരം. ഇതിന് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു സുന്ദരിയാണ്, ഈ ചിരി എന്നുമുണ്ടാകട്ടെയെന്ന് മനസ് നിറഞ്ഞ് ആശംസിച്ച് ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെ ഭാവന മലയാള സിനിമയിലേക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയാണ്. ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. നിറചിരിയോടെയിരിക്കുന്ന ഭാവനയും ഷറഫുദ്ദീനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ് പ്രേക്ഷക പ്രതികരണം. ആദില്‍ മൈമൂനത്ത് അഷ്‌റഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ റെനീഷ് അബ്ദുള്‍ഖാദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അരുണ്‍ റുഷ്ദിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു. സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Recent Comments