മലയാള സിനിമയിലേക്ക് നിവേദ്യമായി വന്ന താരമാണ് ഭാമ. ചെറിയ കാലയളവിനുള്ളില്‍ നിരവധി മികച്ച വേഷങ്ങള്‍ ചെയ്തു. പക്ഷേ ഇപ്പോള്‍ താരം കുടുംബജീവിതം ആസ്വദിക്കുകയാണ്. ഭര്‍ത്താവും മകളും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. നിവേദ്യം എന്ന ആദ്യ ചിത്രത്തില്‍ വിനു മോഹന്‍, നെടുമുടി വേണു, ഭരത് ഗോപി എന്നിവരാണ് അഭിനയിച്ചത്. നാടന്‍ വേഷത്തില്‍ ആയിരുന്നു താരം സിനിമയിലെത്തിയത്. ഇത്തരത്തിലുള്ള സിനിമകളാണ് താരത്തിന് ചേരുക എന്ന് അന്ന് ആരാധകര്‍ പറഞ്ഞു. പക്ഷേ തന്റെ പിന്നീടുള്ള സിനിമകളില്‍ മികച്ച വ്യത്യസ്തതയാര്‍ന്ന നിരവധി വേഷങ്ങള്‍ താരം ചെയ്തു. വിനു മോഹനൊപ്പമുള്ള സ്‌ക്രീന്‍ കെമിസ്ട്രിയും ചിത്രത്തിലെ ഗാനങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി തിളങ്ങിയ താരമാണ് ഭാമ. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടിയ ഭാമയ്ക്ക് നിരവധി മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. എല്ലാതരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു ഭാമ. അഭിനയം മാത്രമല്ല ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.
2020 ജനുവരിയിലായിരുന്നു ഭാമ അരുണിനെ വിവാഹം ചെയ്തത്. ദുബായില്‍ ബിസിനസുകാരനായിരുന്ന അരുണ്‍ വിവാഹശേഷം നാട്ടില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അരുണ്‍. അങ്ങനെയാണ് വിവാഹലോചന വന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായാണ് ഭാമ വിശേഷങ്ങളെല്ലാം പങ്കിടുന്നത്. മൂക്കുത്തിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്. മൂക്കുത്തിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും ഭാമ കുറിച്ചിരുന്നു. അതീവ സന്തോഷത്തോടെയായി ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. മൂക്കുത്തി അണിഞ്ഞ ഈ ചിത്രത്തില്‍ ഭാമയെ കാണാന്‍ അതീവ സുന്ദരിയാണെന്ന് പലരും കമന്റ് ചെയ്തിരിക്കുന്നു. ശ്രീശാന്തിന്റെ ഭാര്യ ഉള്‍പ്പെടെയുള്ള താരങ്ങളാണ് പ്രതികരണം അറിയിച്ചത്.
ഭാമയുടെ വിവാഹ ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. പക്ഷേ ഇതിലൊന്നും ഒരു വാസ്തവവും ഇല്ലെന്ന് ഭാമ പ്രതികരിച്ചു. തന്റെ കുടുംബം വളരെ സന്തോഷത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും താരം മുന്‍പ് കൂട്ടിച്ചേര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ക്ക് ഒന്നും സന്തോഷത്തെ തകര്‍ക്കാന്‍ കഴിയില്ല. കുടുംബജീവിതം ആസ്വദിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ താരം. സിനിമയിലേക്ക് എന്നാണ് തിരിച്ചു വരിക എന്ന ആരാധകരുടെ ചോദ്യത്തിന് ഉടന്‍ മറുപടി ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Recent Comments