HomeEntertainmentജീവിതത്തിലെ ഇനിയുള്ള വഴികളില്‍ കുറച്ച് കുഴികള്‍ കൂടുതലാണല്ലോ; ബീന ആന്റണിയുടെ പുതിയ പോസ്റ്റില്‍ ചോദ്യങ്ങളുമായി ആരാധകര്‍

ജീവിതത്തിലെ ഇനിയുള്ള വഴികളില്‍ കുറച്ച് കുഴികള്‍ കൂടുതലാണല്ലോ; ബീന ആന്റണിയുടെ പുതിയ പോസ്റ്റില്‍ ചോദ്യങ്ങളുമായി ആരാധകര്‍

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ബീന ആന്റണി. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പരയിലാണ് ഇപ്പോള്‍ ബീന അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം ബീനയുടെ ഭര്‍ത്താവ് മനോജും സീരിയല്‍ രംഗത്ത് സജീവമാണ്.

ഇപ്പോഴിതാ ബീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ജീവിതത്തിലെ ഇനിയുള്ള വഴികള്‍ കുറച്ചു കുഴികള്‍ കൂടുതല്‍ ആണല്ലോ എന്റെ ഈശ്വരാ…കൂടെ കട്ടയ്ക്ക് ഉണ്ടാവണേ… എന്നാണ് കാറിലിരിക്കുന്ന ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്. എന്നാല്‍ താരമെന്താണ് ഉദ്ദേശിച്ചത് എന്നാണ് ആരാധകരുടെ ചിന്ത. ജീവിതത്തിലെ എന്തെങ്കിലും കാര്യങ്ങളാണോ താരം സൂചിപ്പിക്കുന്നത്, അതോ മറ്റെന്തിങ്കിലുമാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ബീനയുടെ പുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെയാണ് ബീന അഭിനയരംഗത്ത് എത്തുന്നത്. യോദ്ധ, ഗോഡ്ഫാദര്‍, സര്‍ഗം, വളയം തുടങ്ങി നിരവധി സിനിമകളില്‍ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബീന ആന്റണിയുടെ ഭര്‍ത്താവും നടനുമായ മനോജിന് ബെല്‍സ് പള്‍സി രോഗം ബാധിച്ചത് ചര്‍ച്ചയായിരുന്നു. പിന്നീട് അദ്ദേഹം രോഗവിമുക്തനാവുകയും ചെയ്തു. ബീനയുടെ മകന്‍ ആരോമലും അഭിനയത്തിലേക്ക് ചുവടു വച്ചിരിക്കുകയാണ്.

പലപ്പോഴും വീട്ടു വിശേഷങ്ങളും ലൊക്കേഷന്‍ വിശേഷങ്ങളുമൊക്കെയായി ബീന എത്താറുണ്ട്. ഓണത്തോടനുബന്ധിച്ച് ബീന നടത്തിയ ഫോട്ടോഷൂട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് അവാര്‍ഡ്‌സില്‍ പങ്കെടുക്കാനെത്തിയ ചിത്രങ്ങള്‍ ബീന പങ്കുവച്ചിരുന്നു. സിനിമ സീരിയല്‍ രംഗത്തുള്ള തന്റെ സഹപ്രവര്‍ത്തകരോടൊപ്പം സന്തോഷം പങ്കിടുന്ന ചിത്രങ്ങളും വീഡിയോയും താരം പങ്കുവച്ചിരുന്നു. ഇതെല്ലാം തന്നെ ആരാധകര്‍ വളരെ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളത്.

Most Popular

Recent Comments